കുസാറ്റ് ബിടെക്: പൊതുപ്രവേശന ഫലം പ്രഖ്യാപിച്ചു
കുസാറ്റ് ബിടെക്: പൊതുപ്രവേശന ഫലം പ്രഖ്യാപിച്ചു
Wednesday, May 27, 2015 12:28 AM IST
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നടത്തുന്ന ബിടെക്, പഞ്ചവത്സര എംഎസ്സി ഇന്റഗ്രേറ്റഡ് ഫോട്ടോണിക്സ് പ്രോഗ്രാം, പഞ്ചവത്സര ബിബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി എന്നിവയുടെ പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. റാങ്ക് ലിസ്റും മറ്റു വിശദാംശങ്ങളും ംംം.രൌമെൃലൌഹ.ിശര.ശി എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

ബിടെക് പ്രവേശന പരീക്ഷയില്‍ ആലപ്പുഴ തത്തമ്പള്ളി സ്വദേശി അതുല്‍ ആന്റണി സക്കറിയാസ് ആണ് ഒന്നാം റാങ്ക് നേടിയത്. തത്തമ്പള്ളി സില്‍വര്‍ സ്പ്രിംഗ് വീട്ടില്‍ അനില്‍ സക്കറിയാസ് ആന്റണിയുടെയും സുമ മേരി തോമസിന്റെയും മകനാണ്. കളമശേരി കൃഷ്ണ ഗ്രേയ്സ്വാലി നന്ദകുമാറിന്റെയും മിനിയുടെയും മകന്‍ മോഹന്‍ നന്ദകുമാറിനാണ് രണ്ടാം റാങ്ക്. തിരുവനന്തപുരം കഴക്കൂട്ടത്ത് കൊച്ചുവീട്ടില്‍ ഗോപാലകൃഷ്ണന്റെയും ഉഷാ റാണിയുടെയും മകന്‍ ജി.കെ. നിതിനാണ് മൂന്നാം റാങ്ക്.

കേരള എസ്സി വിഭാഗത്തില്‍ ഇടുക്കി കുടയത്തൂര്‍ വട്ടമല വീട്ടില്‍ പി.ഐ. തങ്കച്ചന്റെയും പ്രഭയുടെയും മകന്‍ സച്ചിന്‍ പി. തങ്കച്ചനും, കേരള എസ്ടി വിഭാഗത്തില്‍ എറണാകുളം പള്ളുരുത്തി വാട്ടര്‍ലാന്‍ഡ് റോഡ് ഐശ്വര്യയില്‍ എസ്.എ. രാജന്റെയും ഷീനയുടെയും മകന്‍ ആര്‍.എസ്. അമലുമാണ് ഒന്നാം റാങ്ക് നേടിയത്.

യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഓപ്ഷനുകള്‍ 27 മുതല്‍ രജിസ്റര്‍ ചെയ്യാവുന്നതാണ്. പ്രവേശന കൌണ്‍സലിംഗ് ഷെഡ്യൂള്‍ ംംം.രൌമെ.മര.ശി എന്ന വെബ്സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും. എംബിഎ, ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് എന്നിവയുടെ റാങ്ക് ലിസ്റുകള്‍ ഇന്റര്‍വ്യൂവിനും ഗ്രൂപ്പ് ഡിസ്കഷനും ശേഷം പ്രഖ്യാപിക്കുമെന്ന് ഐആര്‍എഎ ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0484-2577159.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.