മ​ന്ത്രി​മാ​ർ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഓ​ണ്‍​ലൈ​ൻ യോ​ഗം വി​ളി​ക്കാ​നു​ള്ള അ​നു​മ​തി ത​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ
മ​ന്ത്രി​മാ​ർ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഓ​ണ്‍​ലൈ​ൻ  യോ​ഗം വി​ളി​ക്കാ​നു​ള്ള അ​നു​മ​തി ത​ള്ളി  തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ
Thursday, May 9, 2024 2:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഓ​​​ണ്‍​ലൈ​​​ൻ യോ​​​ഗം വി​​​ളി​​​ക്കാ​​​നാ​​​യി മ​​​ന്ത്രി​​​മാ​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ത​​​ള്ളി.

വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് വ​​​ഴി മ​​​ന്ത്രി​​​മാ​​​ർ​​​ക്ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു വ​​​കു​​​പ്പു​​​ക​​​ളി​​​ലെ അ​​​ത്യാ​​​വ​​​ശ്യ കാ​​​ര്യ​​​ങ്ങ​​​ൾ ചർച്ച ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി ത​​​ര​​​ണ​​​മെ​​​ന്ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​ധ്യ​​​ക്ഷ​​​നാ​​​യ പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട സ​​​മി​​​തി​​​യു​​​ടെ അ​​​പേ​​​ക്ഷ​​​യാ​​​ണ് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ത​​​ള്ളി​​​യ​​​ത്.

ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് അ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്കു സ​​​ർ​​​ക്കാ​​​ർ ക​​​ത്തു ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തു കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നു കൈ​​​മാ​​​റി. അ​​​നു​​​മ​​​തി ആ​​​വ​​​ശ്യം അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​ച്ച് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നാ​​​ണ് മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്.

ഇ​​​തോ​​​ടെ അ​​​വ​​​ശ്യ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് അ​​​ട​​​ക്കം ഓ​​​ണ്‍​ലൈ​​​ൻ യോ​​​ഗ​​​ങ്ങ​​​ളും മ​​​ന്ത്രി​​​മാ​​​ർ​​​ക്കു വി​​​ളി​​​ച്ചുചേ​​​ർ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യി. കേ​​​ര​​​ള​​​ത്തി​​​ലെ വോ​​​ട്ടെ​​​ടു​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട​​​ത്തി​​​ൽ ഇ​​​ള​​​വു തേ​​​ടി നേ​​​ര​​​ത്തേ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ത​​​ല സ​​​മി​​​തി സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും ഇ​​​തു​​​വ​​​രെ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല.

ഗ​​​വ​​​ർ​​​ണ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച ഭൂ​​​പ​​​തി​​​വു ഭേ​​​ദ​​​ഗ​​​തി ബി​​​ൽ അ​​​ട​​​ക്കം അ​​​ഞ്ചു ബി​​​ല്ലു​​​ക​​​ളി​​​ൽ അ​​​നു​​​മ​​​തി തേ​​​ടി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ സ​​​മീ​​​പി​​​ച്ച​​​തി​​​നും ഇ​​​തു​​​വ​​​രെ മ​​​റു​​​പ​​​ടി ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണു വി​​​വ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.