സര്‍ക്കാരിന്റെ ഔദ്യോഗിക രേഖ തിരുത്തണം
Wednesday, May 27, 2015 12:28 AM IST
കോട്ടയം: റബര്‍, കാപ്പി, തേയില, നാളികേരം, അടയ്ക്ക എന്നിവ കൃഷി ചെയ്യുന്നവര്‍ കര്‍ഷകര്‍ എന്ന നിര്‍വചനത്തില്‍ വരില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക രേഖ തിരുത്തണമെന്നു പ്രധാനമന്ത്രിക്കു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി തോമസ് കത്തയച്ചു. ഭാരത സെന്‍സസ് സംബന്ധിച്ച നിര്‍ദേശ പുസ്തകത്തിലെ 6.127 ഖണ്ഡികയിലാണ് ഈ കര്‍ഷക ദ്രോഹനടപടി എന്നു തോമസ് ചൂണ്ടിക്കക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.