കാലിക്കട്ട് സര്‍വകലാശാലാ അസിസ്റന്റ് ഗ്രേഡ് നിയമനത്തിനു സ്റേ
Tuesday, May 26, 2015 1:25 AM IST
കൊച്ചി: കാലിക്കട്ട് സര്‍വകലാശാലയിലെ അസിസ്റന്റ് ഗ്രേഡ് നിയമനം ഹൈക്കോടതി സ്റേ ചെയ്തു. നിയമന നടപടികളില്‍ അപാകതയുണ്െടന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശിനി മഞ്ജു ഉള്‍പ്പെടെ ആറുപേര്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ജസ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരാണ് നടപടികള്‍ സ്റേ ചെയ്തത്.

നിയമനത്തിനായി എല്‍ബിഎസാണു പരീക്ഷ നടത്തിയത്. മൂല്യനിര്‍ണയം നടത്തി ലിസ്റ് തയാറാക്കിയശേഷം ചില ഉത്തരങ്ങളില്‍ വ്യത്യാസമുണ്െടന്നു കണ്െടത്തി വീണ്ടും മൂല്യനിര്‍ണയം നടത്തി. ലിസ്റ് ഇതോടെ പരിഷ്കരിച്ചു. ഇതിനിടെ ചില ചോദ്യങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ ശരിയുത്തരങ്ങള്‍ ഉണ്െടന്ന് ആരോപണം ഉയര്‍ന്നു. തെറ്റായ ഉത്തരമെഴുതിയാല്‍ നെഗറ്റീവ് മാര്‍ക്ക് ഉണ്െടന്നിരിക്കെ ഒന്നിലേറെ ശരിയുത്തരങ്ങള്‍ ഉള്ള ചോദ്യങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ല. മാത്രമല്ല, ലിസ്റ് തയാറാക്കി നടത്തിയ ഇന്റര്‍വ്യൂവിലും ക്രമക്കേടു നടന്നുവെന്നു ഹര്‍ജിക്കാര്‍ ആരോപി ുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.