മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കുന്ന കേന്ദ്ര തീരുമാനം പിന്‍വലിക്കണം: ഉണ്ണിയാടന്‍
മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കുന്ന കേന്ദ്ര തീരുമാനം പിന്‍വലിക്കണം: ഉണ്ണിയാടന്‍
Tuesday, May 5, 2015 11:57 PM IST
തിരുവനന്തപുരം: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നു ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു. ജൂണ്‍, ജൂലൈ മാസങ്ങള്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് ഉപജീവനത്തിന്റെ സമാഹരണ കാലമാണ്. ഈ കാലയളവിലാണ് അവര്‍ ഒരു വര്‍ഷക്കാലത്തെ ഉപജീവനത്തിനുള്ള വക സമ്പാദിക്കുന്നത്.


കേരളത്തില്‍ മുന്‍വര്‍ഷങ്ങളില്‍ ട്രോളിംഗ് നിരോധനം തുടങ്ങുന്നതു ജൂണ്‍ 15നാണ്. 15 ദിവസത്തിനുമുമ്പ് നിരോധനം ഏര്‍പ്പെടുത്തുന്നതുമൂലം മത്സ്യത്തൊഴിലാളികളെ പട്ടിണിയില്‍നിന്നു കൊടുംപട്ടിണിയിലേക്കു തള്ളിവിടുകയാണു കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നു തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.