അംഗപരിമിതരെ പരിഹസിച്ച കരീമിനോടു വിശദീകരണം തേടണം: ഡിഎഇഎ
Tuesday, April 28, 2015 12:56 AM IST
കാസര്‍ഗോഡ്: അംഗപരിമിതരെ ക്രൂരമായി പരിഹസിച്ച മുന്‍ മന്ത്രി എളമരം കരീമിനോടു വികലാംഗ കമ്മീഷണര്‍ വിശദീകരണം തേടണമെന്നു ഡിഫറന്റ്ലി ഏബിള്‍ഡ് എംപ്ളോയീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച പ്രമേയം വികലാംഗ കമ്മീഷനു മുന്നില്‍ അവതരിപ്പിക്കാനും തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് ടി.കെ.ബിജു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബെന്നി വര്‍ഗീസ്, പി.ലത, ബി.ഉണ്ണികൃഷ്ണന്‍, പി.പി.അബ്ദുള്‍റസാഖ്, കെ.കുശലന്‍, എ.എല്‍.പരമേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി എ.അബൂബക്കറിനെയും സെക്രട്ടറിയായി ബിജു ഏബ്രഹാമിനെയും ട്രഷററായി വി.രാജ്മോഹനെയും തെരഞ്ഞെടുത്തു.


കെഎസ്ആര്‍ടിസി എംപ്ളോയീസ് അസോസിയേഷന്റെ(സിഐടിയു) പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് എളമരം കരീം വിവാദ പ്രസ്താവന നടത്തിയത്.

കെഎസ്ആര്‍ടിസി നഷ്ടത്തിലാകാന്‍ കാരണം കേരളത്തിലെ അംഗപരിമിതര്‍ക്കു സൌജന്യ നിരക്ക് അനുവദിച്ചതുമൂലമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പ്രസ്താവന വിവാദമായതോടെ കരീം ഫേസ്ബുക്കിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.