പിള്ളയുടെ പരാതി ഇടതുപക്ഷത്തെ സന്തോഷിപ്പിക്കാന്‍: ജോണി നെല്ലൂര്‍
Sunday, April 19, 2015 11:25 PM IST
ഇരിട്ടി: യുഡിഎഫില്‍നിന്നു പുറത്തുപോയ ആര്‍. ബാലകൃഷ്ണപിള്ള ഇടതുപക്ഷത്തെ സന്തോഷിപ്പിക്കാനാണു മന്ത്രി അനൂപ് ജേക്കബിനെതിരേ വിജിലന്‍സില്‍ പരാതി നല്‍കിയതെന്നു കേരള കോണ്‍ഗ്രസ്-ജേക്കബ് പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍. ഏതു തരത്തിലുള്ള ആരോപണവും നേരിടാന്‍ പാര്‍ട്ടിയും മന്ത്രിയും തയാറാണ്. അഴിമതി ആരോപിക്കുന്നവര്‍ക്കു തെളിയിക്കാനുള്ള ബാധ്യതയുമുണ്ട്. യുഡിഎഫിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പലകോണില്‍നിന്നും നടക്കുന്നുണ്ട്. ഇതൊന്നും വിജയിക്കില്ല. ഇടതുപക്ഷത്തേക്കു ചേക്കേറാനാണ് ആര്‍. ബാലകൃഷ്ണ പിള്ള ശ്രമിക്കുന്നത്. ബാലകൃഷ്ണപിള്ളയെ പിന്തുണച്ചു വി.എസ്. അച്യുതാനന്ദന്‍ സംസാരിച്ചത് ഇതിനു മുന്നോടിയായുള്ള പ്രവര്‍ത്തനമാണെന്നു സംശയമുണ്െടന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി


മകന്‍ ഗണേഷ്കുമാര്‍ അഴിമതിക്കു കൂട്ടുനില്‍ക്കാതിരുന്നതിനാല്‍ മകന്റെ ഓഫീസില്‍ അഴിമതി നടക്കുകയാണെന്നും മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടയാളാണു പിള്ള. യുഡിഎഫ് രണ്ടു രാജ്യസഭാ സീറ്റും നേടുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.