ഗാര്‍ഹിക പീഡനങ്ങളറിയാന്‍ അയല്‍ക്കൂട്ടങ്ങള്‍ക്കു സാധ്യതയേറെ: മന്ത്രി എം.കെ. മുനീര്‍
ഗാര്‍ഹിക പീഡനങ്ങളറിയാന്‍ അയല്‍ക്കൂട്ടങ്ങള്‍ക്കു സാധ്യതയേറെ: മന്ത്രി എം.കെ. മുനീര്‍
Wednesday, April 1, 2015 12:13 AM IST
തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കാനാവുന്നത് അയല്‍ക്കൂട്ടങ്ങള്‍ക്കാണെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍. 2015-ലെ ഗാര്‍ഹിക പീഡന നിരോധന നിയമത്തെക്കുറിച്ച് സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചുകുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ വീടുകളില്‍ തന്നെയുണ്ടാകുന്ന സാഹചര്യത്തില്‍ രക്ഷിതാക്കളില്‍ നിന്ന് മാത്രം വിവരങ്ങള്‍ ശേഖരിക്കാനാവില്ല. എന്നാല്‍ അധ്യാപകര്‍, ആംഗന്‍വാടി ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് വേഗത്തില്‍ വിവരങ്ങള്‍ കണ്െടത്താനാവും. പഞ്ചായത്ത് വാര്‍ഡുതല ജാഗ്രതാ സമിതികളെ സ്റാറ്റ്യൂട്ടറി പദവി നല്‍കി ക്രമീകരിച്ചിട്ടുണ്ട്. ഫലപ്രദമായി ഇതു ചേരുന്നതിന് വാര്‍ഡ് കൌണ്‍സിലര്‍മാര്‍ നേതൃത്വം കൊടുക്കാത്തപക്ഷം സ്ഥാനം നഷ്ടപ്പെടുന്ന സാഹചര്യം തന്നെയുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.


സ്ത്രീകള്‍ക്കെതിരെയുണ്ടാവുന്ന പീഡനങ്ങള്‍ സംബന്ധിച്ച് കൊണ്ടുവന്നിട്ടുള്ള നിയമങ്ങള്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റീസ് കെ.ജി. ബാലകൃഷ്ണന്‍ പറഞ്ഞു. പുരുഷാധിപത്യ പ്രവണത ഇന്ത്യന്‍ സാഹചര്യത്തില്‍ ഇന്നും പ്രബലമാണ്.

വിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ട കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യക്ഷേമ ബോര്‍ഡ് അധ്യക്ഷ ഖമറുന്നീസ അന്‍വര്‍ ചടങ്ങില്‍ അധ്യക്ഷയായിരുന്നു.

കവയത്രി സുഗതകുമാരി, ഒഡീഷയിലെ സാമൂഹ്യക്ഷേമ ബോര്‍ഡ് അധ്യക്ഷ നിവേദിത, ഷാഹിദ കമാല്‍, ഡോ. എ. ഫിലിപ്പോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.