ആറ്റുകാല്‍ പൊങ്കാല: റെയില്‍വേ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
Wednesday, March 4, 2015 12:20 AM IST
തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയില്‍ പങ്കെടുക്കാനെത്തുന്നവരുടെ സൌകര്യത്തിന് റെയില്‍വേ വിവിധ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രത്യേക ട്രെയിനുകള്‍, പാസഞ്ചര്‍ ട്രെയിനുകളില്‍ അധിക കോച്ചുകള്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്കു ചെറിയ സ്റേഷനുകളില്‍ അധിക സ്റോപ്പ് അനുവദിക്കല്‍, കൂടുതല്‍ ടിക്കറ്റ് സൌകര്യം, ഇന്‍ഫര്‍മേഷന്‍ അനൌണ്‍സ്മെന്റ് കൌണ്ടറുകള്‍, മെഡിക്കല്‍ സഹായം, വര്‍ധിച്ച സുരക്ഷാ സംവിധാനങ്ങള്‍, ട്രെയിനുകളില്‍ പ്രത്യേക അകമ്പടി തുടങ്ങിയവ ഉറപ്പാക്കിയിട്ടുണ്ട്.

ഇന്നു കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള പ്രത്യേക ട്രെയിന്‍ ഉച്ചകഴിഞ്ഞു മൂന്നിനു കൊല്ലത്തുനിന്ന് പുറപ്പെട്ടു വൈകിട്ട് 5.15 ന് തിരുവനന്തപുരത്തെത്തും.

പൊങ്കാല ദിനത്തിലെ പ്രത്യേക ട്രെയിനുകള്‍: കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള പ്രത്യേക ട്രെയിന്‍ പുലര്‍ച്ചെ നാലിനു കൊല്ലം സ്റേഷനില്‍നിന്ന് തിരിച്ച് രാവിലെ 5.55 ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. തിരുവനന്തപുരത്ത് നിന്നുള്ള ആദ്യ പ്രത്യേക ട്രെയിന്‍ സെന്‍ട്രല്‍ സ്റേഷനില്‍ നിന്ന് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെട്ടു വൈകിട്ട് 5.40ന് കൊല്ലം ജംഗ്ഷനില്‍ എത്തും. തിരുവനന്തപുരത്തുനിന്നു കൊല്ലത്തേയ്ക്കുള്ള രണ്ടാമത്തെ പ്രത്യേക ട്രെയിന്‍ സെന്‍ട്രല്‍ സ്റേഷനില്‍നിന്ന് ഉച്ചകഴിഞ്ഞ് 3.45ന് പുറപ്പെട്ട് വൈകിട്ട് 6.15ന് കൊല്ലം ജംഗ്ഷനില്‍ എത്തും. ഈ രണ്ട് ട്രെയിനുകള്‍ക്കും തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിലുള്ള എല്ലാ സ്റേഷനുകളിലും നിര്‍ത്തും. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേയ്ക്കുള്ള മൂന്നാമത്തെ പ്രത്യേക ട്രെയിന്‍ സെന്‍ട്രല്‍ റെയില്‍വെ സ്റേഷനില്‍നിന്ന് വൈകിട്ട് 4.30ന് പുറപ്പെട്ട് 6.30ന് കൊല്ലം ജംഗ്ഷനില്‍ എത്തും.


ട്രെയിനുകളുടെ പുനഃക്രമീകരണം: നാളെ രാവിലെ 11.50ന് പുറപ്പെടേണ്ട കൊച്ചുവേളി - നാഗര്‍കോവില്‍ പാസഞ്ചര്‍ ഉച്ചകഴിഞ്ഞ് 2.15ന് കൊച്ചുവേളിയില്‍നിന്നും 3.30ന് തിരുവനന്തപുരത്തുനിന്നും യാത്ര തിരിച്ച് വൈകിട്ട് 5.40ന് നാഗര്‍കോവിലില്‍ എത്തും.

കോച്ചുകള്‍ വര്‍ധിപ്പിക്കല്‍: ഇന്നത്തെ ട്രെയിന്‍ നമ്പര്‍ 56318 നാഗര്‍കോവില്‍-കൊച്ചുവേളി പാസഞ്ചറില്‍ രണ്ട് അധിക കോച്ചുകള്‍ കൂട്ടിച്ചേര്‍ക്കും. നാളത്തെ ട്രെയിന്‍ നമ്പര്‍ 56310 നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍ ട്രെയിനിലും, ട്രെയിന്‍ നമ്പര്‍ 56318 നാഗര്‍കോവില്‍-കൊച്ചുവേളി പാസഞ്ചറിലും രണ്ട് അധിക കോച്ചുകള്‍ ചേര്‍ക്കും.

ഇന്നത്തെ ട്രെയിനുകള്‍ക്ക് അനുവദിച്ച അധിക സ്റോപ്പുകള്‍: ഇന്‍ഡോര്‍ - തിരുവനന്തപുരം എക്സ്പ്രസ്: പരവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്. മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്: മയ്യനാട്, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്. ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്: പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്. ഹൈദരാബാദ് - തിരുവനന്തപുരം എക്സ്പ്രസ് : പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുരുക്കുംപുഴ.മംഗലാപുരം -നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ്: പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്.എഗ്മോര്‍ -ഗുരുവായൂര്‍ എക്സ്പ്രസ് : പാറശാല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.