നെല്ല്സംഭരണ വിലയുടെ അവസാന ഗഡു വിതരണം ഇന്ന്
Saturday, February 28, 2015 12:37 AM IST
കൊച്ചി: കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ 31 വരെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സപ്ളൈകോയില്‍നിന്നു പാഡി റസീറ്റ് ഷീറ്റ് കൈപ്പറ്റിയ കര്‍ഷകര്‍ക്ക് നെല്ലിന്റെ സംഭരണവിലയുടെ അവസാന ഗഡു കിലോയ്ക്ക് 5.40 രൂപ വീതം ഇന്നു വിതരണം ചെയ്യും. നെല്ലിന്റെ സംഭരണവില കിലോയ്ക്ക് 19 രൂപയാണ്. ആദ്യഗഡുവായ 13.60 രൂപ മുമ്പു നല്‍കിയിരുന്നു. 15 വരെ റസീറ്റ് ഷീറ്റ് കൈപ്പറ്റിയ കര്‍ഷകര്‍ക്ക് ആദ്യഗഡു ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.