ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി കാരായി രാജന്‍ സിപിഎം ജില്ലാ സമ്മേളനത്തില്‍
Friday, January 30, 2015 12:20 AM IST
കണ്ണൂര്‍: തലശേരിയിലെ ഫസല്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജന്‍ കൂത്തുപറമ്പില്‍ നടക്കുന്ന സിപിഎം ജില്ലാസമ്മേളന സ്ഥലത്തെത്തി.

കേസില്‍ റിമാന്‍ഡിലായതിനെത്തുടര്‍ന്ന് എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയോടെയായിരുന്നു നേരത്തേ ഹൈക്കോടതി കാരായി രാജനു ജാമ്യം അനുവദിച്ചത്. കോടതി വ്യവസ്ഥകള്‍ക്കു വിരുദ്ധമായാണു കാരായി രാജന്‍ സമ്മേളനത്തിനെത്തിയതെന്ന് ആക്ഷേപമുയര്‍ന്നു. എന്നാല്‍, ചികിത്സയുടെ ആവശ്യത്തിനായി ജാമ്യവ്യവസ്ഥകളില്‍ പ്രത്യേക ഇളവുനേടിയാണ് കാരായി രാജന്‍ ജില്ലാ സമ്മേളനസ്ഥലത്തെത്തിയതെ ന്നും ഇതില്‍ നിയമപ്രശ്നങ്ങളൊന്നുമില്ലെന്നും ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു.


ഫസല്‍ വധക്കേസില്‍ തുടരന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന പ്രമേയം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ചു പാസാക്കുകയും ചെയ്തു. ഫസലിന്റെ കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസിന്റെ ഉന്നതതല ഗൂഢാലോചനയുണ്െടന്നും നിരപരാധികളായ കാരായി രാജനും തല ശേരി ഏരിയാ കമ്മിറ്റി അംഗമായ കാരായി ചന്ദ്രശേഖരനും ചെയ്യാത്ത കുറ്റത്തിനു 17 മാസം ജയിലില്‍ കിടന്നെ ന്നും തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലായിരുന്നില്ല സിബിഐ ഇവര്‍ക്കെതിരേ കേസെടുത്തതെന്നും പ്രമേയം കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.