പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്നു മുതല്‍
Wednesday, January 28, 2015 1:37 AM IST
ചാലക്കുടി: 26-ാമത് പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്നാരംഭിക്കും. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്‍ രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത വചന പ്രഘോഷകരായ ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. ജോര്‍ജ് പനയ്ക്കല്‍, ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ഡൊമിനിക് വാളമനാല്‍, ഫാ. മാത്യു തടത്തില്‍, ഫാ. മാത്യു ഇലവുങ്കല്‍, ഫാ. ജോസഫ് എറമ്പില്‍, ഫാ. ജോജോ മാരിപ്പാട്ട്, ഫാ. ബിനോയ് ചക്കാനിക്കുന്നേല്‍ എന്നിവര്‍ വചനപ്രഘോഷണം നടത്തും.


കോട്ടപ്പുറം രൂപത മെത്രാന്‍ റവ. ഡോ. ജോസഫ് കാരിക്കശേരി, രണ്ടാം ദിവസം അനുഗ്രഹപ്രഭാഷണം നടത്തും. സീറോ മലങ്കരസഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ ഫെബ്രുവരി ഒന്നിനു സമാപനസന്ദേശം നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.