പി. കൃഷ്ണപിള്ള സ്മാരകം: കോണ്‍ഗ്രസുകാരെ രക്ഷിക്കാന്‍ സിപിഎമ്മുകാരെ പ്രതികളാക്കിയെന്നു വി.എസ്
പി. കൃഷ്ണപിള്ള സ്മാരകം:  കോണ്‍ഗ്രസുകാരെ രക്ഷിക്കാന്‍ സിപിഎമ്മുകാരെ പ്രതികളാക്കിയെന്നു വി.എസ്
Sunday, December 21, 2014 11:39 PM IST
തിരുവനന്തപുരം: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ യഥാര്‍ഥ കുറ്റവാളികള്‍ ആരാണെന്നതു പുറത്തുവരുമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.

സംഭവത്തില്‍ കുറ്റക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രക്ഷിക്കാന്‍ വേണ്ടി ഉത്തരവാദിത്തം സിപിഎം പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ രമേശ് ചെന്നിത്തല ശ്രമിച്ചിരുന്നു. പിന്നീട് ആഭ്യന്തരമന്ത്രി ആയപ്പോഴും അദ്ദേഹം ഇതുതന്നെയാണു ചെയ്തിട്ടുള്ളതെന്ന് അച്യുതാനന്ദന്‍ ആരോപിച്ചു.

ഇപ്പോള്‍ പ്രതികക്കപ്പെട്ടവര്‍ കോടതിയില്‍ പോയി ഇതിനെ ചോദ്യംചെയ്യുകയും സത്യസന്ധമായ അന്വേഷണം ഉണ്ടാവുകയും ചെയ്താല്‍ യഥാര്‍ഥ പ്രതികളാരാണെന്നു വ്യക്തമാകുമെന്നും വി.എസ് പറഞ്ഞു. തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.