സ്റുഡന്റ്സ് പോലീസിനു പുതിയ ഹെഡ്ക്വാര്‍ട്ടേഴ്സ്
Saturday, November 29, 2014 12:25 AM IST
തിരുവനന്തപുരം: സ്റുഡന്റ്സ് പോലീസ് കേഡറ്റ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഉദ്ഘാടനം ഡിസംബര്‍ രണ്ടാം വാരത്തില്‍ വിപുലമായ പരിപാടികളോടെ നടത്തും. ചാല ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂളിലാണു സ്റുഡന്റ്സ് പോലീസ് കേഡറ്റ് ഹെഡ് ക്വാര്‍ട്ടേഴ്സ് പ്രവര്‍ത്തിക്കുക. പ്രൊട്ടക്ടഡ് അധ്യാപകരുടെ സേവനം സ്റുഡന്റ്സ് പോലീസ് കേഡറ്റിനായി പ്രയോജനപ്പെടുത്തും. ഇതിനായി 650 പ്രൊട്ടക്റ്റഡ് അധ്യാപകരെ വിനിയോഗിക്കും. ഇവര്‍ക്കു മൂന്നു മാസം ട്രെയിനിംഗ് നല്‍കും. ഇതിനായി റിട്ടയര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തും. സ്റുഡന്റ്സ് പോലീസ് കേഡറ്റ് ദിനമായ ഓഗസ്റ് രണ്ടിന് എസ്പിസി സ്റാമ്പ് പുറത്തിറക്കാനും തിരുമാനമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.