ആഡംബര ബസ് പെര്‍മിറ്റുകളില്‍ കേരളത്തിനു വന്‍ നികുതി നഷ്ടം
ആഡംബര ബസ് പെര്‍മിറ്റുകളില്‍ കേരളത്തിനു വന്‍ നികുതി നഷ്ടം
Monday, November 24, 2014 12:26 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള സ്റേജ് കോണ്‍ട്രാക്ട് കാരേജ് പെര്‍മിറ്റുകള്‍ വഴി കേരളത്തിലെത്തുന്ന ആഡംബര ടൂറിസ്റ് ബസുകള്‍ വഴി കേരളത്തിനുണ്ടാകുന്നതു വന്‍ നികുതി നഷ്ടം. അന്യ സംസ്ഥാനങ്ങളില്‍നിന്ന് ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ ബസുകളിലൂടെ കടത്തുന്നതു വഴിയുള്ള നികുതി നഷ്ടം വേറെയും.

അന്യസംസ്ഥാന സ്റേജ് കാരേജ് പെര്‍മിറ്റ് ഉപയോഗിച്ച് സംസ്ഥാനത്തു സര്‍വീസ് നടത്തുന്ന ബസുകള്‍ ഓരോ സ്ഥലത്തും നിര്‍ത്തി യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുന്നതു വഴി പ്രതിദിനം ലക്ഷങ്ങളാണു സംസ്ഥാന ഖജനാവിനു നഷ്ടമാകുന്നത്. ഫ്ളീറ്റ് ഓണര്‍ഷിപ്പ് പെര്‍മിറ്റ് നല്‍കി ഇവയ്ക്കു സംസ്ഥാനത്തു സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയാല്‍ കേരളത്തിനു നികുതി ഇനത്തില്‍ കോടികള്‍ ലഭ്യമാകും.

ബാംഗളൂരില്‍ ധാരാളം മലയാളികള്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സാഹചര്യം മുതലാക്കിയാണു സ്റേജ് കാരിയര്‍ ലൈസന്‍സ് ഉപയോഗിച്ച് ആഡംബര ബസുകള്‍ ഇവിടെ യഥേഷ്ടം സര്‍വീസ് നടത്തുന്നത്. ഇത്തരം ബസുകള്‍ക്കു ഡിസ്പ്ളേ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പോലും മോട്ടോര്‍ വാഹന ചട്ടത്തില്‍ വ്യവസ്ഥയില്ല.

ഫ്ളീറ്റ് ഓണര്‍ഷിപ്പ് പെര്‍മിറ്റുണ്െടങ്കില്‍ മാത്രമേ ഡിസ്പ്ളേ ബോര്‍ഡ് ഉപയോഗിക്കാന്‍ കഴിയൂ. ഇതുണ്െടങ്കില്‍ മാത്രമേ ഓരോ സ്ഥലത്തു നിന്നും യാത്രക്കാരെ കയറ്റാനും വ്യവസ്ഥയുള്ളു.

ഇതനുസരിച്ചു വിപുലമായ ബുക്കിംഗ് സൌകര്യം നല്‍കേണ്ടതുണ്ട്. യാത്രക്കാര്‍ക്ക് ആവശ്യമായ വിശ്രമ സങ്കേതം ഒരുക്കണം, നിശ്ചിത ചാര്‍ജ് ആകണം ഈടാക്കേണ്ടത് തുടങ്ങിയ വ്യവസ്ഥകളുണ്ട്. ഇപ്പോള്‍ അന്യ സംസ്ഥാനങ്ങളിലേക്കു നൂറുകണക്കിനു ബസുകള്‍ സര്‍വീസ് നടത്തുന്നുണ്െടങ്കിലും യാത്രക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങളൊന്നും ഒരുക്കുന്നില്ല.


സീസണ്‍ അനുസരിച്ച് ടിക്കറ്റിനു നിരക്കു വര്‍ധിപ്പിക്കുകയാണ് ആഡംബര ബസ് ലോബി ചെയ്യുന്നത്. ഇതിന്റെ പ്രയോജനം ബസ് ഉടമകള്‍ക്കു മാത്രമാണു ലഭിക്കുന്നത്. സംസ്ഥാനത്തിന് ഇതിന്റെ പ്രയോജനം കാര്യമായിട്ടു ലഭിക്കുന്നുമില്ല.

ബാംഗളൂരിലേക്കു സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസിനെ ആഡംബര ബസ് ലോബി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

കേരളത്തില്‍ നിന്നു ബാംഗളൂരിലേക്കു കൂടുതല്‍ ട്രെയിന്‍ സര്‍വീസ് അനുവദിക്കാത്തതിനു പിന്നിലും ടൂറിസ്റ് ബസ് ലോബിയുടെ ഇടപെടലുണ്െടന്ന ആരോപണവും ശക്തമാണ്. ഇവിടെ നിന്നുള്ള പെര്‍മിറ്റ് ഉപയോഗിച്ച് കര്‍ണാടകയിലെത്തുന്ന വാഹനങ്ങളില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കാന്‍ അവിടത്തെ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, കേരളമാകട്ടെ കര്‍ണാടകയിലെ പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്കു യഥേഷ്ടം സര്‍വീസ് നടത്താന്‍ അവസരം ഒരുക്കുകയാണ്.

ഇവിടെനിന്നുള്ള സാധനങ്ങള്‍ നികുതി വെട്ടിച്ചു കടത്തുന്നതു വഴി വന്‍ തുക വീണ്ടും സംസ്ഥാനത്തിനു നഷ്ടമാകുന്നു. ഇന്നലെ തിരുവനന്തപുരത്തു വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ആഡംബര ബസുകള്‍ വഴി നികുതി വെട്ടിച്ച് കടത്തിയ സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.