വിമല്‍ജ്യോതിയില്‍ ബ്ളൂംബെര്‍ഗ് ആപ്റ്റിറ്റ്യൂഡ് ടെസ്റ് നാളെ
Wednesday, October 22, 2014 12:46 AM IST
ചെമ്പേരി: ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഫിനാന്‍ഷ്യല്‍ സോഫ്റ്റ്വെയര്‍ കമ്പനിയായ ബ്ളൂംബെര്‍ഗ് ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ ബ്ളൂംബെര്‍ഗിന്റെ കാമ്പസ് പ്ളേസ്മെന്റ് ആക്ടിവിറ്റിയായ ബ്ളൂംബെര്‍ഗ് ആപ്റ്റിറ്റ്യൂഡ് ടെസ്റ് നടത്തും. നാളെ രാവിലെ ഒന്‍പതിനു കോളജ് ചെയര്‍മാന്‍ ഫാ. ജിയോ പുളിക്കല്‍ ഉദ്ഘാടനം ചെയ്യും. ബ്ളൂംബെര്‍ഗ് അധികൃതര്‍ വീഡിയോ കോണ്‍ഫന്‍സിംഗിലൂടെ വിദ്യാര്‍ഥികളുമായി സംവദിക്കും. തുടര്‍ന്നു ബ്ളൂംബെര്‍ഗ് ടെസ്റ് ഓണ്‍ലൈനായി നടത്തപ്പെടും. മുന്‍വര്‍ഷങ്ങളില്‍ ബ്ളൂംബെര്‍ഗ് സ്കോറിലൂടെ വിദ്യാര്‍ഥികള്‍ക്കു മികച്ച തൊഴിലവസരങ്ങള്‍ ലഭിച്ചിരുന്നു.


ബ്ളൂംബെര്‍ഗ്, മോര്‍ഗന്‍ സ്റാന്‍ലി, മെറില്‍ ലഞ്ച്, എച്ച്എസ്ബിസി, അമേരിക്കന്‍ ബാങ്ക്, ഡച്ചെ ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ, മോട്ടിലാല്‍ ഓസ്മാള്‍ തുടങ്ങിയ കമ്പനികളില്‍ ജോലി സാധ്യതയുള്ളതായി ബ്ളൂംബെര്‍ഗ് അധികൃതര്‍ അറിയിച്ചു. കേരളത്തിലെ കോളജുകളില്‍ പഠിക്കുന്ന അവസാന വര്‍ഷ ബിടെക്, ബിഎസ്സി, ബികോം, ബിബിഎ, എംബിഎ വിദ്യാര്‍ഥികള്‍ക്ക് ബ്ളൂംബെര്‍ഗ് ആപ്റ്റിറ്റ്യൂഡ് ടെസ്റില്‍ പങ്കെടുക്കാമെന്ന് കോളജ് പ്ളേസ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രവേശനം സൌജന്യമായിരിക്കും. ഫോണ്‍: 9496679632.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.