അതൃപ്തരായ എന്‍സിപിക്കാര്‍ക്കു സ്വാഗതമെന്നു കടന്നപ്പള്ളി
അതൃപ്തരായ എന്‍സിപിക്കാര്‍ക്കു സ്വാഗതമെന്നു കടന്നപ്പള്ളി
Tuesday, October 21, 2014 12:33 AM IST
കൊച്ചി: എന്‍സിപി കേന്ദ്രസമിതി നിലപാടിനോടു വിയോജിപ്പുള്ള കേരളത്തിലെ പ്രവര്‍ത്തകര്‍ക്കു തങ്ങളുടെ പാര്‍ട്ടിയിലേക്കു വരാമെന്നു കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്കു പുറത്തുനിന്നു പിന്തുണ നല്‍കാമെന്ന എന്‍സിപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടില്‍ പുതുമയൊന്നുമില്ല. അവര്‍ ഓരോ ഘട്ടത്തിലും സ്വീകരിക്കുന്ന വ്യത്യസ്തമായ രാഷ്ട്രീയ ബന്ധങ്ങളുടെ സ്വാഭാവികമായ പരിണാമം മാത്രമാണിത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു കേവല ഭൂരിപക്ഷം ഇല്ലായിരുന്നെങ്കില്‍ ദേശീയതലത്തിലും ഇതേ സാഹചര്യമുണ്ടാകുമായിരുന്നു.


ശുചിത്വഭാരതം പോലെ ഗാന്ധിജിയുടെ പേരില്‍ ബിജെപി നടപ്പിലാക്കുന്ന പദ്ധതികള്‍ വൈരുധ്യാത്മകമാണ്. ഗാന്ധിജിയുടെ രേഖകളും സൂക്ഷിപ്പുകളും ചുട്ടെരിക്കുന്നവര്‍തന്നെ ഇത്തരം പരിപാടി സംഘടിപ്പിക്കുന്നതിനു പിന്നില്‍ ഗൂഢ അജന്‍ഡയുണ്െട ന്നു സംശയിക്കുന്നതായും അദ്ദേഹം കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.