അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ ഗവേഷണ ശില്പശാല
Thursday, September 18, 2014 12:37 AM IST
കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിലെ കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് വിഭാഗങ്ങള്‍ ഐഎസ്ടിഇ കേരള സെക്ഷന്‍, കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ കൊച്ചിന്‍ ചാപ്റ്റര്‍ എന്നിവയുടെ സഹകരണത്തോടെ 19, 20 തീയതികളില്‍ ദേശീയതലത്തില്‍ സ്റ്റെപ്സ് ടു റിസര്‍ച്ച് എന്ന ഗവേഷണ ശില്‍പ്പശാല സംഘടിപ്പിക്കും.

വിദ്യാഭ്യാസ ഗവേഷണ വിദഗ്ധരായ പ്രഫ. ഡി.ബി. പാഠക് (ഐഐടി ബോംബെ), റവ.ഡോ. ജോസ് കണ്ണമ്പുഴ (പ്രിന്‍സിപ്പല്‍, അമല്‍ജ്യോതി കോളജ്), ഡോ. അച്യുത്ശങ്കര്‍ എസ്. നായര്‍ (ഡയറക്ടര്‍ സെന്റര്‍ ഫോര്‍ ബയോ ഇന്‍ഫൊര്‍മാറ്റിക്സ്, തിരുവനന്തപുരം), ഡോ. അരുണ്‍ പി.വി. (റിസര്‍ച്ച് സയന്റിസ്റ് നാസ), വി. വിജയരാഘവന്‍ (സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗം), ഡോ. സഹാന മൂര്‍ത്തി (ഐഐടി ബോംബെ), ഡോ. മുക്ത അത്രേ (ഐഐടി ബോംബെ), ഡോ. കെ. അലക്സാണ്ടര്‍ (പ്രിന്‍സിപ്പല്‍, സെന്റ് ഡൊമിനിക്സ് കോളജ്), ഡോ.ജേക്കബ് ഫിലിപ്പ് (കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല), ഡോ. സോണി സി. ജോര്‍ജ് (സെന്റര്‍ ഫോര്‍ നാനോ സയന്‍സ്, അമല്‍ജ്യോതി കോളജ്), മാധ്യമപ്രവര്‍ത്തകന്‍ ജോ .എ. സ്കറിയ എന്നിവരാണ് ക്ളാസുകള്‍ നയിക്കുന്നത്.


രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ പ്രമുഖ സര്‍വകലാശാലകളും കോളജുകളും ഉള്‍പ്പെടെ അമ്പതോളം സ്ഥാപനങ്ങള്‍ എ-വ്യൂ എന്ന സോഫ്റ്റവെയര്‍ ഉപയോഗിച്ച് പൂര്‍ണമായി ഓണ്‍ലൈന്‍വഴി നടത്തുന്ന ശില്‍പ്പശാലയില്‍ പങ്കെടുക്കും.

ഗവേഷണ തല്‍പ്പരരായ അധ്യാപകര്‍ക്കും ബിരുദാനന്ദരബിരുദ വിദ്യാര്‍ഥികള്‍ക്കും വിഷയഭേദമെന്യേ സെമിനാറില്‍ പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് - ംംം.മഷരല.ശി , പ്രഫ. ശ്യാം ഗോപി (കോ-ഓര്‍ഡിനേറ്റര്‍) - 9946847530, 9400701141.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.