പിടിയിലായവരില്‍ കൊലക്കേസ് പ്രതിയും
പിടിയിലായവരില്‍ കൊലക്കേസ് പ്രതിയും
Wednesday, April 24, 2013 11:08 PM IST
കണ്ണൂര്‍: നാറാത്തെ ആയുധപരിശീലന കേന്ദ്രത്തില്‍നിന്നു പിടിയിലായവരില്‍ കൊലക്കേസ് പ്രതിയുമുണ്െടന്നു പോലീസ്. ശിവപുരം സ്വദേശി പുതിയ വീട്ടില്‍ പി.വി. അസീസ് (39) ആണ് കൊലക്കേസ് പ്രതി. ഹിന്ദു ഐക്യവേദി നേതാവും പ്രഭാഷകനും ആര്‍എസ്എസ് നേതാവുമായിരുന്ന അശ്വിനി കുമാര്‍ വധക്കേസിലെ പ്രതിയായ ഇയാളാണ് നാറാത്തെ ആയുധ പരിശീലന കേന്ദ്രത്തില്‍ ക്ളാസുകള്‍ക്കു നേതൃത്വം നല്കിയിരുന്നതെന്നും പോലീസ് പറയുന്നു.

പിടിയിലായ ഏച്ചൂരിലെ ആയിഷാ കോട്ടേജില്‍ പി.സി. ഫഹദ് (27) എന്നയാള്‍ ചക്കരക്കല്ലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ്. പിടിക്കപ്പെട്ട മറ്റുള്ളവരുടെ പേരില്‍ കേസുകള്‍ ഉണ്േടാ എന്നു പോലീസ് പരിശോധിച്ചു വരുകയാണ്.

മുഴപ്പിലങ്ങാട് പുതിയപുരയ്ക്കല്‍ അബ്ദുസമദ് (28), തോട്ടട കിഴുന്ന കാഞ്ഞങ്ങാട്ടെ പള്ളിക്കു സമീപം ഷുക്കൂര്‍ ഹൌസില്‍ മുഹമ്മദ് സംറീദ് (25), തലശേരി പുരക്കായി വീട്ടില്‍ നൌഫല്‍ (23), എടക്കാട് ബീച്ച് റോഡില്‍ ജമീലാ മന്‍സിലില്‍ എ.ജെ. ഫൈസല്‍ (21), മുഴപ്പിലങ്ങാട് ആയിഷാ ഹൌസില്‍ പി. ജംഷീര്‍ (20), മുഴപ്പിലങ്ങാട് മറീനാ മന്‍സിലില്‍ ഷഫീക്(25), മുഴപ്പിലങ്ങാട് ബൈത്തുല്‍ റാഹയില്‍ സി. റിയാസ് (23), നാറാത്ത് കുമ്മായക്കടവ് വീട്ടില്‍ കെ.കെ. ജംഷീര്‍ (26), എടക്കാട് ബീച്ച് റോഡില്‍ ബൈത്തുല്‍ ഹദില്‍ എ.പി. മിസാജ് (25), മുഴപ്പിലങ്ങാട് ഷിജിന്‍സില്‍ വി. ഷിജിന്‍ (23), തലശേരി നെട്ടൂര്‍ കുന്നോത്ത് ജുമാമസ്ജിദിനു സമീപം ഷറീഫാ മന്‍സിലില്‍ മുഹമ്മദ് അബ്സീര്‍ (20), കോയ്യോട് സുബൈദാ മന്‍സിലില്‍ സി. അജ്മല്‍ (21), വെണ്ടുട്ടായി കണിയാന്റവിട കെ.സി. ആഷിം (24), എരുവട്ടി കോവൂരിലെ ബൈത്തുല്‍ അലീമയില്‍ സി.പി. നൌഷാദ് (32), മുഴപ്പിലങ്ങാട് ഷര്‍മിനാസില്‍ ഇ.കെ. റാഷിദ് (21), മുഴപ്പിലങ്ങാട് സുഹറാ മന്‍സിലില്‍ എ.കെ. സുഹൈല്‍ (22), എടക്കാട് മര്‍വാ മന്‍സിലില്‍ പി.എം. അജ്മല്‍ (20), കോട്ടൂര്‍ അസ്ഫാ മന്‍സിലില്‍ ഒ.കെ. ആഷിക് (26), മുഴപ്പിലങ്ങാട് റുബൈദ് വില്ലയില്‍ കെ.പി. റബാഹ് (27) എന്നിവരാണ് അറസ്റിലായ മറ്റുള്ളവര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.