ഷെ​റി​ൻ മാ​ത്യൂ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വ​ള​ർ​ത്ത​ച്ഛ​നു ജീ​വ​പ​ര്യ​ന്തം ത​ട​വ്.
മൂ​ന്നു​വ​യ​സു​കാ​രി ഷെ​റി​ൻ മാ​ത്യൂ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വ​ള​ർ​ത്ത​ച്ഛ​നും മ​ല​യാ​ളി​യു​മാ​യ വെ​സ്ലി മാ​ത്യൂ​സി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്. ബു​ധ​നാ​ഴ്ച ഡാ​ള​സി​ലെ കോ​ട​തി​യാ​ണ് വെ​സ്ലി മാ​ത്യൂ​സി​നെ (39) ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വെ​സ്ലി മാ​ത്യൂ​സ് കോ​ട​തി​യി​ൽ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. 30 വ​ർ​ഷ​ത്തി​നു ശേ​ഷ​മേ വെ​സ്ലി​ക്ക് പ​രോ​ൾ അ​നു​വ​ദി​ക്കു.



2017 ഒ​ക്ടോ​ബ​ർ ഏ​ഴി​നാ​ണ് ഡാ​ളസി​ലെ വീ​ട്ടി​ൽ​നി​ന്ന് ഷെ​റി​നെ കാ​ണാ​താ​യെ​ന്ന് വെ​സ്ലി പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി​യ​ത്. പാ​ലു​കു​ടി​ക്കാ​ത്ത​തി​ന് രാ​ത്രി കു​ട്ടി​യെ വീ​ടി​നു​പു​റ​ത്തു​നി​ർ​ത്തി​യെ​ന്നും 15 മി​നി​റ്റി​നു​ശേ​ഷം അ​വ​ളെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ് വെ​സ്ലി​യു​ടെ മൊ​ഴി. ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷ​മാ​ണ് ഡാളസി​ലെ ക​ലു​ങ്കി​ന​ടി​യി​ലെ ച​വ​റു​കൂ​ന​യി​ൽ​നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.


ഗാ​രേ​ജി​ൽ വ​ച്ച് പാ​ലു കു​ടി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന​തി​നി​ടെ ത​ന്‍റെ ശ​ബ്ദം ഉ​യ​ർ​ന്നു. ഇ​തു കേ​ട്ടു ഭ​യ​ന്ന കു​ഞ്ഞി​നു പെ​ട്ടെ​ന്നു ശ്വാ​സ ത​ട​സ​മു​ണ്ടാ​യെ​ന്നും അ​ബോ​ധാ​വ​സ്ഥ​യി​ലാ​യെ​ന്നും വെ​സ്ലി പ​റ​യു​ന്നു. അ​ടി​യ​ന്ത​ര സ​ഹാ​യം തേ​ടു​ന്ന​തി​ൽ നി​ന്നു ത​ന്നെ പി​ന്തി​രി​പ്പി​ച്ച​ത് അ​കാ​ര​ണ​മാ​യ ഭ​യ​മാ​യി​രു​ന്നെ​ന്നും വെ​സ്ലി വി​ചാ​ര​ണ​യു​ടെ ര​ണ്ടാം ദി​വ​സം കോ​ട​തി​യി​ൽ പ​റ​ഞ്ഞു.