അബുദാബി: പ്രവാസികളുടെ വലിയ പെരുന്നാൾ ആഘോഷങ്ങൾക്ക് നിറം പകർന്ന് കൊണ്ട് രണ്ടാം പെരുന്നാൾ ദിനത്തിൽ അബുദാബി മലയാളി ഫോറം സംഘടിപ്പിച്ച ഈദ് ആഘോഷ പരിപാടികൾ ശ്രദ്ധേയമായി. മലയാള സിനിമ താരം അന്നാ രാജൻ മുഖ്യാതിഥിയായിരുന്നു.
സ്ത്രീകൾക്കായി മാജിക് ഷെഫ് എന്ന പേരിൽ ബിരിയാണി മത്സരവും, കുട്ടികൾക്ക് വേണ്ടി ഡാൻസ് ഫെസ്റ്റ് എന്ന പേരിൽ ഡാൻസ് മത്സരവും സംഘടിപ്പിച്ചു. ബിരിയാണി മത്സരത്തിൽ അനീസ ജാഫറും, ഡാൻസ് ഫെസ്റ്റിൽ ഡിയാഞ്ചലസ് ഗ്രൂപ്പും ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രശസ്ത സിനിമസീരിയൽ നടി അംബികാ മോഹൻ വിതരണം ചെയ്തു.
പരിപാടിയിൽ എഎംഎഫ് അംഗമായ റാഷിദ് ഹമീദിന്റെ പുസ്തക കവർ പ്രകാശവും അതോടൊപ്പം മിനി ആർട്ടിസ്റ്റ് അൽഫോൻസാ ബ്രിഡ്ജറ്റ് അനിൽ വരച്ച ലിച്ചിയുടെ ചിത്രവും പ്രദർശിപ്പിച്ചു.
ജിഷ ഷാജി, നിഷാദ് സുബൈർ, സിഎംവി ഫത്താഹ്, ജ്യോതി റേച്ചൽ, റുബീന, മഹേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജിഷ ഷാജി, അനു, ഫഹദ്, ദീന, സെലിൻ, ഷാനു, സുഹൈൽ, അസ്ഹർ, ബദറു, നിതീഷ്, ആരിഫ്, ഷബ്ന, സകരിയ, വി.ആർ. പോലീസ് തുടങ്ങിയവർ ചേർന്ന് പരിപാടി നിയന്ത്രിച്ചു.
|