ദേവാലയങ്ങളിൽ തിരുനാൾ
Monday, April 22, 2024 1:24 AM IST
തൊ​ഴി​യൂ​ർ സെ​ന്‍റ് ജോ​ർ​ജ്
ഭ​ദ്രാസ​നം

വ​ട​ക്കേ​ക്കാ​ട്: മ​ല​ബാ​ർ സ്വതന്ത്ര ​സു​റി​യാ​നി സ​ഭ തൊ​ഴി​യൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഭ​ദ്രാസ​ന ദേ​വാ​ലയ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീസ് ​സ​ഹ​ദായു​ടെ ഓ​ർ​മ്മപ്പെ​രു​ന്നാ​ളി​നു സ​ഭാമേ​ല​ധ്യക്ഷ​ൻ സി​റി​ൽ മാ​ർ ബ​സേലി​യോ​സ്‌ മെ​ത്രാപ്പോ​ലീ​ത്ത കൊ​ടി​യേ​റ്റി. വി​കാ​രി ഫാ. ​തോ​മ​സ്കു​ര്യ​ൻ, സെ​ക്ര​ട്ട​റി വി​വേ​ക് വ​ട​ക്ക​ൻ, ട്ര​ഷ​റ​ർ ബി​നീ​ഷ് ചെ​മ്മ​ണ്ണൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്നും നാ​ളെ​യു​മാ​ണ് ഓ​ർ​മപ്പെ​രു​ന്നാ​ൾ ആ​ഘോ​ഷിക്കു​ന്ന​ത്.

ഗു​രു​വാ​യൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ്‌

ഗു​രു​വാ​യൂർ:​ സെ​ന്‍റ് ആ​ന്‍റണീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തു​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റം വി​കാ​രി ഫാ. ​പ്രി​ന്‍റോ കു​ള​ങ്ങ​ര നി​ർ​വഹി​ച്ചു. തി​രു​ക്കർ​മങ്ങ​ൾ​ക്കു ഫാ.​ വി​ത്സ​ൻ കൊ​ടു​ങ്ങൂ​ക്കാ​ര​ൻ ക​പ്പൂ​ച്ചി​ൻ നേ​തൃ​ത്വം ന​ൽ​കി.​ തി​രു​നാ​ൾ സ​പ്ലി​മെ​ന്‍റ് ക​ൺ​വീ​ന​ർ ബാ​ബു ചി​രി​യ​ങ്ക​ണ്ട​ത്തി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ജീ​സ​സ് യൂ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "എ​ഫാ​ത്ത മി​ഷ​ൻ' മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡ് ഷോ ​സം​ഘ​ടി​പ്പി​ച്ചു. 26, 27, 28, 29 തീയ​തി​ക​ളി​ലാ​ണ് തി​രു​നാ​ളാ​ഘോ​ഷം. തി​രു​നാ​ൾ ക​മ്മ​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സെ​ബു ത​ര​ക​ൻ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ക്രി​സ്റ്റ​ഫ​ർ പു​ത്തൂ​ർ, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ അ​ന്ന കു​രു​തു​കു​ള​ങ്ങ​ര, ട്ര​സ്റ്റി​മാ​രാ​യ എം.​ജെ. സ്റ്റീ​ഫ​ൻ, വി.​വി. ജോ​സ്‌, ടി.​എ.​ കു​രി​യാ​ക്കോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കുമ്പളങ്ങാട് വിശുദ്ധ യൂദാതദേവൂസ്

വ​ട​ക്കാ​ഞ്ചേ​രി: കു​മ്പ​ള​ങ്ങാ​ട് വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സി​ന്‍റെ ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ റി​യ​ത്തി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​നു ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​യ് കി​ട​ങ്ങ​ൻ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ന​ട​ന്ന ദി​വ്യ​ബ​ലി, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നീ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​പോ​ൾ മു​ട്ട​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​യി.

വി​കാ​രി ഫാ. ​ജോ​യ് കി​ട​ങ്ങ​ൻ, തി​രു​നാ​ൾ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ തോ​മ​സ് എ​ട​ക്ക​ള​ത്തൂ​ർ, കൈ​ക്കാ​ര​ന്മാ​രാ​യ ഷാ​ജ​ൻ ത​ല​ക്കോ​ട​ൻ, ജെ​യ്സ​ൺ ത​ല​ക്കോ​ട്ടൂ​ർ, സി​ജോ പു​ത്തൂ​ർ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ പ്രി​ൻ​സ് ത​ല​ക്കോ​ട്ടൂ​ർ, ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജ​യ​ൻ പു​ത്തൂ​ക്ക​ര, ജോ​ക്ഷി വേ​ങ്ങാ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
27, 28, 29 തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷം.