ആ​ദ്യ കാ​രു​ണ്യഭ​വ​നം കൈ​മാ​റി
Monday, April 22, 2024 1:24 AM IST
തൃ​ശൂ​ർ: അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ബോ​ണ്‍ ന​ത്താ​ലെ 2023 കാ​രു​ണ്യപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന കാ​രു​ണ്യ ഭ​വ​ന​ങ്ങ​ളി​ൽ ആ​ദ്യ ബോ​ണ്‍ ന​ത്താ​ലെ - സ്നേ​ഹ ഭ​വ​ന​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും പാ​ലു​കാ​ച്ച​ലും തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ നി​ർ​വ​ഹി​ച്ചു.

ചൂ​ലി​ശേ​രി ഇ​ട​വ​ക​യി​ലെ ഒൗ​സേ​പ്പ് - സ്മി​ജി ദ​ന്പ​തി​ക​ളു​ടെ കു​ടും​ബ​ത്തി​നാ​ണ് ആ​ദ്യ ഭ​വ​നം കൈ​മാ​റി​യ​ത്. തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ബോ​ണ്‍ ന​ത്താ​ലെ 2023ന്‍റെ ചെ​യ​ർ​മാ​നു​മാ​യ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര ഗൃ​ഹ​പ്ര​വേ​ശ​നക​ർ​മം നി​ർ​വ​ഹി​ച്ചു.

ബോ​ണ്‍ ന​ത്താ​ലെ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ.​എ. ആ​ന്‍റ​ണി, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഫാ. ​ജി​യോ ചെ​ര​ടാ​യി, അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ൻ, ഫാ.​ സി​നോ​ജ് നീല​ങ്കാ​വി​ൽ, തൃ​ശൂ​ർ അ​തി​രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഷി​ന്‍റോ മാ​ത്യു, ചൂ​ലി​ശേ​രി ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ജോ ക​പ്പി​ലാം​നി​ര​പ്പേ​ൽ, ടി.​പി. ജോ​ണ്‍​സ​ണ്‍, നോ​ബി മേ​നാ​ച്ചേ​രി, സി.​ജെ. ജെ​യിം​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.