ച​ട്ട​മ്പി​സ്വാ​മി സ​മാ​ധി ശ​താ​ബ്ദി; വി​ദ്യാ​ധി​രാ​ജ ര​ഥ​യാ​ത്ര​യ്ക്കു തു​ട​ക്കം
Sunday, April 21, 2024 6:11 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ച​ട്ട​മ്പി​സ്വാ​മി​ക​ളു​ടെ സ​മാ​ധി ശ​താ​ബ്ദി വ​ര്‍​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​കാ​രു​ണ്യ​ദ​ര്‍​ശ​നം ലോ​കം മു​ഴു​വ​ന്‍ പ്ര​ച​രി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ദ്യാ​ധി​രാ​ജ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ന​ട​ത്തു​ന്ന ര​ഥ​യാ​ത്ര​യ്ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍​നി​ന്നു തു​ട​ക്ക​മാ​യി.

കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്ര​സ​ന്നി​ധി​യി​ല്‍​നി​ന്നു സ്വാ​മി​യു​ടെ വി​ഗ്ര​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ര​ഥ​യാ​ത്ര വി​ദ്യാ​ധി​രാ​ജ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​ഡി.​എം. വാ​സു​ദേ​വ​ന്‍, ജാ​ഥാ കാ​പ്റ്റ​ന്‍ പി. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍​ക്കു പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​റു​ശേ​രി വി​വേ​കാ​ന​ന്ദാ​ശ്ര​മം സ്വാ​മി പു​രു​ഷോ​ത്ത​മാ​ന​ന്ദ സ​ര​സ്വ​തി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കൂ​ട​ല്‍​മാ​ണി​ക്യം ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. സി.​കെ. ഗോ​പി​നാ​ഥ്, ക്ഷേ​ത്രം മ്യൂ​സി​യം മാ​നേ​ജ​ര്‍ രാ​ജേ​ന്ദ്ര​ന്‍, അ​പ്പു​മേ​നോ​ന്‍, വി​ദ്യാ​ധി​രാ​ജ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍​മാ​രാ​യ അ​ഡ്വ. ജി.​പി. ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍, അ​ഡ്വ. ഭ​വ​ന, ആ​ര്‍. ച​ന്ദ്ര​ന്‍ ഉ​ണ്ണി​ത്താ​ന്‍, അ​ഡ്വ. വി.​എ​ല്‍. വി​ഷ്ണു​ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​വി​ധ സ്ഥ​ല​ങ്ങ​ള്‍വ​ഴി പ്ര​യാ​ണം ന​ട​ത്തു​ന്ന ര​ഥ​യാ​ത്ര 20നു ​വൈ​കീ​ട്ട് വി​ദ്യാ​ധി​രാ​ജ​പു​ര​ത്ത് സ​മാ​പി​ക്കും. തു​ട​ര്‍​ന്ന് സ​മാ​ധി ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ​യും ശ​ത​കോ​ടി സ​ര്‍​വ​സി​ദ്ധി സ​ഹ​സ്ര​നാ​മ സ​മൂ​ഹാ​ര്‍​ച്ച​ന​യു​ടെ​യും ഉ​ദ്ഘാ​ട​നം വെ​ള്ളാ​പ്പി​ള്ളി ന​ടേ​ശ​ന്‍ നി​ര്‍​വ​ഹി​ക്കും. ഇ​ന്നു മു​ത​ല്‍ മേ​യ് എ​ട്ടു​വ​രെ​യു​ള്ള 18 ദി​വ​സ​ങ്ങ​ളി​ല്‍ സ​ഹ​സ്ര​നാ​മാ​ര്‍​ച്ച​ന തു​ട​രും.