തൃ​പ്പൂ​ണി​ത്തു​റ​യിലെത്തി ഷൈ​ൻ
Saturday, April 20, 2024 4:19 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​ജെ. ഷൈ​ന്‍റെ തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ലം പൊ​തു​പ​ര്യ​ട​നം പ​ന​ങ്ങാ​ട് ചേ​പ്പ​നം സൗ​ത്ത് കോ​ള​നി​യി​ല്‍ സി.​എം. ദി​നേ​ശ് മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​മ്പ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍ നെ​ല്‍​ക​തി​ര്‍ ന​ല്‍​കി​യാ​ണ് ഷൈ​ന്‍ ടീ​ച്ച​റെ സ്വീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ല​ത്തി​ലെ ചേ​പ്പ​നം ഭ​ജ​ന​മ​ഠം, പ​ന​ങ്ങാ​ട് ചി​റ​ക്ക​ല്‍, മ​ണ്ണാ​റ​പ്പ​ള്ളി, മേ​ക്കാ​ട്ട്, ഞാ​റു​കാ​ട്, വെ​ള്ളി​ന, ഫി​ഷ​റീ​സ് കോ​ള​നി, ഉ​ദ​യ​ത്തും​വാ​തി​ല്‍ ക​ട​ത്തു​ക​ട​വ്, കൊ​മ​രോ​ത്ത്, എ​സ്പി​എ​സ്, കു​മ്പ​ളം സെ​ന്‍റ​ര്‍ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കെ.​ജെ. ഷൈ​ന് വ​ന്‍ സ്വീ​ക​ര​ണം ന​ല്‍​കി.

തു​ട​ര്‍​ന്ന് നെ​ട്ടൂ​ര്‍ സൗ​ത്ത്, പ​ഞ്ചാ​യ​ത്ത് കു​ളം, പ​ണ്ഡി​റ്റ് ജം​ഗ്ഷ​ന്‍, പ​ഴ​യ​പ​ള്ളി പ​രി​സ​രം, സൊ​സൈ​റ്റി ബാ​ങ്ക് പ​രി​സ​രം, ആ​ർ​ഒ​ബി പാ​ല​ത്തി​നു താ​ഴെ, കൂ​ട്ടു​ങ്ക​ല്‍, കു​ണ്ട​ന്നൂ​ര്‍ വാ​ണി​ശേ​രി ക​വ​ല, കൈ​ത​വ​ന​ക്ക​ര, മു​ള​ക്ക​ര, ധ​ന്യ ജം​ഗ്ഷ​ന്‍, പെ​രി​ങ്ങാ​ട്ട് തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലു​മെ​ത്തി സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി.

ഉ​ച്ച​ക്ക് ശേ​ഷം പാ​മ്പാ​യി​മൂ​ല, കു​മ്പ​ളം ഫെ​റി, കു​ന്നു​ങ്ക​ല്‍ പാ​ടം, ആ​ക്വി​നാ​സ് കോ​ള​ജ് ജം​ഗ്ഷ​ന്‍, കൊ​വേ​ന്ത, പെ​രു​മ്പ​ട​പ്പ്, പൊ​ക്ക​ണാ​മു​റി പ​റ​മ്പ്, ത​ങ്ങ​ള്‍ ന​ഗ​ര്‍ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി.