മെഷീ​ൻ ത​ക​രാ​റി​ലാ​ണ്; ആരും ഇ​ങ്ങോ​ട്ട് വ​രേ​ണ്ട
Friday, May 3, 2024 12:05 AM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന യൂ​ണി​യ​ൻ ബാ​ങ്ക് ശാ​ഖ​യു​ടെ കാ​ഷ് ഡെപ്പോ​സി​റ്റ് മെ​ഷീ​ൻ പ്ര​വ​ർ​ത്ത​നര​ഹി​ത​മാ​യി​ട്ട് ഒ​രു മാ​സം. പു​ന​ഃസ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.​ ക​ട്ട​പ്പ​ന ന​ഗ​ര​ത്തി​ൽ മു​ൻ​സി​പ്പ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് യൂ​ണി​യ​ൻ ബാ​ങ്ക് ശാ​ഖ​യു​ടെ ഏ​ക സി​ഡി​എം മെ​ഷീ​ൻ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

​സെ​ൻ​ട്ര​ൽ ജ​ംഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ശാ​ഖ ഇ​വി​ടേ​ക്ക് മാ​റ്റി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സി​ഡി​എ​മ്മും സ്ഥാ​പി​ച്ച​ത്.​സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ലാ​യ​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ പ​ല​രും സി​ഡി​എം വ​ഴി​യാ​ണ് പ​ണം നി​ക്ഷേ​പി​ക്കു​ന്ന​ത്. ഒ​രു മാ​സ​മാ​യി മെ​ഷീ​ൻ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​ണ്.​ ഉ​പ​ഭോ​ക്താ​ക്ക​ൾ പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഇ​തു​വ​രെ ന​ന്നാ​ക്കാ​ൻ ബാ​ങ്ക് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.​സി​ഡി​എം മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​ത് അ​റി​യാ​തെ നി​ര​വ​ധിപ്പേരാണ് ദി​വ​സവും ബാങ്കിൽ എ​ത്തി മ​ട​ങ്ങു​ന്ന​ത്.​

ബാ​ങ്ക് ശാ​ഖ​യി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​മെ​ന്ന് ക​രു​തി​യാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ക്യൂ ​നി​ൽ​ക്കേ​ണ്ടി വ​രു​മെന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​യു​ന്നു.​പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തി​നു പു​റ​മേ പി​ൻ​വ​ലി​ക്കു​ന്ന​തി​നും കൗ​ണ്ട​റി​ൽ ആ​ളു​ക​ൾ എ​ത്തി നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണ്.