കോട്ടയം: കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ആറാം ജില്ലാ സമ്മേളനവും കുടുംബസംഗമവും നാളെ മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. രാവിലെ 9.15നു ജില്ലാ പ്രസിഡന്റ് ജോണി മാത്യു പതാക ഉയര്‍ത്തും.
10നു ചേരുന്ന പ്രതിനിധി സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജോണി മാത്യു അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് ചീഫ് ജി. കാര്‍ത്തിക് മുഖ്യപ്രഭാഷണം നടത്തും. ചാണ്ടി ഉമ്മന്‍ എംഎല്‍എ, സംസ്ഥാന പ്രസിഡന്റ് ലംബോധരന് നായര്‍, ബിന്‍സി സെബാസ്റ്റ്യന്‍, ബാലകൃഷ്ണന് കല്ലറ, സുഗതന്, സാബു മാത്യു, ആര്. രവികുമാര്‍, ജോണി ജോസഫ്, പി.ജി. വിജയകുമാര്‍, വി.പി. രാജന് എന്നിവര്‍ പ്രസംഗിക്കും.
12നു ചേരുന്ന പൊതുസമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. കലാഭവന്‍ ഷാജോണ്‍ കലാപരിപാടി ഉദ്ഘാടനം ചെയ്ത് അവാര്‍ഡ് വിതരണം ചെയ്യും. തോമസ് ചാഴികാടന്, കെ.വി. ബിന്ദു, ജെയ്മോന് ജോസഫ്, മോഹനചന്ദ്രന്, ജോസഫ് മൈലാടി, സി.കെ. ബാബു, പി.എം. സാബു,
ടി.കെ. ജോര്‍ജ്, വി.കെ. സാറാമ്മ, പ്രസന്നകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ജോണി മാത്യു, ആര്. രവികുമാര്‍, കെ.ജെ. മോന്‍സിമോന്‍, ബാബു രാജ്, പി.എം. സാബു എന്നിവര്‍ പങ്കെടുത്തു.