72,775 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ നീ​ക്കി; ചെ​ല​വ് സ്ഥാ​നാ​ര്‍ഥി​യു​ടെ ക​ണ​ക്കി​ല്‍വ​രും
Friday, April 19, 2024 6:50 AM IST
കോ​ട്ട​യം: ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ല്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച 72,775 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ ആ​ന്‍റി ഡീ​ഫേ​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡു​ക​ള്‍ നീ​ക്കം ചെ​യ്തു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച 63,901 പോ​സ്റ്റ​റു​ക​ളും 5,852 ബാ​ന​റു​ക​ളും 3,020 മ​റ്റു പ്ര​ചാ​ര​ണ വ​സ്തു​ക്ക​ളു​മാ​ണ് നീ​ക്കി​യ​ത്.

സ്വ​കാ​ര്യ​സ്ഥ​ല​ത്ത് അ​നു​മ​തി​യി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച 62 പോ​സ്റ്റ​റു​ക​ളും 10 ബാ​ന​റു​ക​ളും ഒ​രു ചു​വ​രെ​ഴു​ത്തും നീ​ക്കം ചെ​യ്തു. അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ക്കു​ന്ന പ്ര​ചാ​ര​ണ​സാ​മ​ഗ്രി​ക​ള്‍ നീ​ക്കു​ന്ന​തി​ന്‍റെ ചെ​ല​വ് അ​ത​ത് സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ല്‍ ഉ​ള്‍പ്പെ​ടു​ത്തും.