വോ​ട്ട് ചെ​യ്യാ​ന്‍ അ​ഭ്യ​ര്‍ഥി​ച്ച് ക​ലാ​കാ​ര​ന്മാ​രുടെ ചി​ത്രരചന
Friday, April 19, 2024 6:50 AM IST
കോ​ട്ട​യം: വോ​ട്ട് ചെ​യ്യാ​നു​ള്ള ആ​ഹ്വാ​ന​വു​മാ​യി ചി​ത്ര​കാ​ര​ന്മാ​രു​ടെ സം​ഘം. വോ​ട്ടെ​ടു​പ്പി​ല്‍ ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്വീ​പ് ( സി​സ്റ്റ​മാ​റ്റി​ക് വോ​ട്ട​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍ഡ് ഇ​ല​ക്‌​ട​റ​ല്‍ പാ​ര്‍ട്ടി​സി​പ്പേ​ഷ​ന്‍) കോ​ട്ട​യം ആ​ര്‍ട്ട് ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സി​എം​എ​സ് കോ​ള​ജി​ല്‍ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ലാ​ണ് ചി​ത്രം​വ​ര​ച്ചു​കൊ​ണ്ട് ഇ​രു​പ​തോ​ളം ചി​ത്ര​കാ​ര​ന്മാ​ര്‍ പ​ങ്കാ​ളി​ക​ളാ​യ​ത്.

സ്വീ​പ് നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യ പു​ഞ്ച സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ എം. ​അ​മ​ല്‍ മ​ഹേ​ശ്വ​ര്‍, ആ​ര്‍ട്ട് ഫൗ​ണ്ടേ​ഷ​ന്‍ കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ ടി.​ആ​ര്‍. ഉ​ദ​യ​കു​മാ​ര്‍, സി​എം​എ​സ് കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​വ​ര്‍ഗീ​സ് സി. ​ജോ​ഷ്വാ, ഇ​ല​ക്‌​ട​റ​ല്‍ ലി​റ്റ​റ​സി ക്ല​ബ് ജി​ല്ലാ കോ ​ഓ​ര്‍ഡി​നേ​റ്റ​ര്‍ ഡോ. ​വി​പി​ന്‍ കെ. ​വ​ര്‍ഗീ​സ്, എ​സ്. പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.