ഇ​ട​വ​ക​ക​ൾ കാ​ര്‍ബ​ണ്‍ ന്യൂ​ട്ര​ല്‍ പ​ദ്ധ​തി​യുടെ ഭാ​ഗ​മാ​കണം: ബി​ഷ​പ് ഡോ. ​മ​ല​യി​ല്‍ സാ​ബു കോ​ശി
Friday, April 19, 2024 6:50 AM IST
കോ​ട്ട​യം: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടു​വാ​ന്‍ സി​എ​സ്‌​ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളും സ്ഥാ​പ​ന​ങ്ങ​ളും സി​എ​സ്‌​ഐ സ​ഭ​യു​ടെ കാ​ര്‍ബ​ണ്‍ ന്യൂ​ട്ര​ല്‍ പ​ദ്ധ​തി​യി​ല്‍ ഭാ​ഗ​മാ​കണ​മെ​ന്ന് ബി​ഷ​പ് ഡോ. ​മ​ല​യി​ല്‍ സാ​ബു കോ​ശി ചെ​റി​യാ​ന്‍.

സോ​ളാ​ര്‍ പ്ലാ​ന്‍റു​ക​ള്‍ വ്യാ​പ​ക​മാ​ക്കി​യും കാ​ര്‍ബ​ണ്‍ ആ​ഗീ​ക​ര​ണം ചെ​യ്യു​ന്ന ചെ​ടി​ക​ള്‍ പി​ടി​പ്പി​ച്ചും സി​എ​സ്‌​ഐ സ​ഭ​യു​ടെ ഹ​രി​ത ച​ട്ട​ങ്ങ​ള്‍ എ​ല്ലാ​വ​രും പി​ന്‍തു​ട​രു​ന്ന​താ​ണ് കാ​ര്‍ബ​ണ്‍ ന്യൂ​ട്ര​ല്‍ പ​ദ്ധ​തി. സി​എ​സ്‌​ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക​യു​ടെ പ​രി​സ്ഥി​തി വ​കു​പ്പി​ന്റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

കാ​ര്‍ബ​ണ്‍ ന്യൂ​ട്ര​ല്‍ ഇ​ട​വ​ക​ക​ളും സ്ഥാ​പ​ന​ങ്ങ​ളും എ​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മേ​യ് 22ന് ​കോ​ട്ട​യ​ത്തു ന​ട​ക്കും. മൂ​ന്നു വ​ര്‍ഷ പ​ദ്ധ​തി​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ മ​ഹാ​യി​ട​വ​ക പ​രി​സ്ഥി​തി വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഡോ. ​മാ​ത്യു കോ​ശി പു​ന്ന​യ്ക്കാ​ട് അ​വ​ത​രി​പ്പി​ച്ചു. സ​ര്‍ക്കാ​ര്‍ സ​ബ്‌​സി​ഡി ഉ​പ​യോ​ഗി​ച്ച് വീ​ടു​ക​ളി​ല്‍ മേ​ല്‍ക്കൂ​ര സോ​ളാ​ര്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തോ​ടൊ​പ്പം പ​ള്ളി​ക്കെ​ട്ടി​ട​ങ്ങ​ളു​ടേ​യും സ്‌​കൂ​ളു​ക​ളു​ടെ​യും മു​ക​ളി​ല്‍ സോ​ളാ​ര്‍ പാ​ന​ല്‍ ഗ്രി​ഡി​ലേ​ക്ക് വൈ​ദ്യു​തി കൊ​ടു​ക്കു​വാ​ന്‍ മ​ഹാ​യി​ട​വ​ക വി​ഭാ​വ​നം ചെ​യ്യും.

തി​രു​വ​ന​ന്ത​പു​രം ക്രൈ​സ്റ്റ് ച​ര്‍ച്ച്, കോ​ട്ട​യം സി​എ​സ്‌​ഐ മ​ഹാ​യി​ട​വ​ക ഓ​ഫി​സ്, കോ​ട്ട​യം സി​എം​എ​സ് കോ​ള​ജ്, കോ​ട്ട​യം ബേ​ക്ക​ര്‍ സ്‌​കൂ​ള്‍, മു​ണ്ടി​യ​പ്പ​ള്ളി സി​എ​സ്‌​ഐ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സോ​ളാ​ര്‍ പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. മ​ഹാ​യി​ട​വ​ക​യു​ടെ വി​വി​ധ പ​ള്ളി​ക്കെ​ട്ടി​ട​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും സോ​ളാ​ര്‍ പ്ലാ​ന്‍റു​ക​ള്‍ വ​യ്ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു.

ഈ ​വ​ര്‍ഷം മ​ഹാ​യി​ട​വ​ക​യി​ലെ ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു ല​ക്ഷം തൈ​ക​ള്‍ ന​ടും. എ​ല്ലാ പ​ള്ളി​കാ​മ്പ​സി​ലും മ​ഹാ​യി​ട​വ​ക​യു​ടെ ചു​മ​ത​ല​യി​ല്‍ തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യും. നാ​നൂ​റ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച് ഗ്രീ​ന്‍ അം​ബ​സി​ഡ​ർ​ന്മാ​രാ​യി കാ​ലാ​വ​സ്ഥ നീ​തി​യും സു​സ്ഥി​ര​വി​ക​സ​ന​ത്തി​ന്‍റെ​യും പ്ര​ചാ​ര​ക​രാ​യി മാ​റ്റും. മേ​യ് ആ​ദ്യം ആ​രം​ഭി​ക്കു​ന്ന പ​രി​ശീ​ല​ന​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ ഓ​ണ്‍ലൈ​നി​ല്‍ ര​ജി​സ്ട്ര​ര്‍ ചെ​യ്യ​ണം.

മ​ഹാ​യി​ട​വ​ക ട്ര​ഷ​റ​ര്‍ റ​വ. ജി​ജി ജോ​ണ്‍ ജേ​ക്ക​ബ്, അ​ല്മാ​യ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ന്‍ ജെ. ​ഡാ​നി​യേ​ല്‍, ര​ജി​സ്ട്രാ​ര്‍ ഷീ​ബാ ത​ര​ക​ന്‍, പ​രി​സ്ഥി​തി വ​കു​പ്പ് ക​ണ്‍വീ​ന​ര്‍ റ​വ. അ​നി​ല്‍ തോ​മ​സ്, ടി. ​ജി. ഉ​മ്മ​ന്‍, റ​വ. ദീ​പു എ​ബി ജോ​ണ്‍, ഷാ​ജി പീ​റ്റ​ര്‍, അ​ല്മാ​യ ഫെ​ലോ​ഷി​പ്പ് സെ​ക്ര​ട്ട​റി ജോ​ണ്‍സ​ണ്‍ പി. ​കു​രു​വി​ള, റ​വ. റെ​നി ഫി​ലി​പ്പ്, നി​ഷാ ആ​ന്‍ ജേ​ക്ക​ബ്, റ​വ. സി.​സി. സാ​ബു, റോ​യ് സി. ​മാ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.