കൊ​ടി​ക്കു​ന്നി​ലി​ന്‍റെ വി​ജ​യ​ത്തി​ന് ചാ​ണ്ടി ഉ​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ റോ​ഡ്‌​ഷോ
Friday, April 19, 2024 6:36 AM IST
ച​ങ്ങ​നാ​ശേ​രി: മാ​വേ​ലി​ക്ക​ര പാ​ര്‍ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​ന്‍റെ വി​ജ​യ​ത്തി​നാ​യി ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ റോ​ഡ്‌​ഷോ.

നൂ​റു ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ള്‍ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ന്നു​നീ​ങ്ങി. ഇ​രു​വ​ശ​ത്തു​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍ഥി​ക്കൊ​പ്പം ചാ​ണ്ടി ഉ​മ്മ​നും വോ​ട്ട​ഭ്യ​ര്‍ഥി​ച്ചു. പി​താ​വും മു​ന്‍മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ട്രേ​ഡ് യൂ​ണി​യ​ന്‍ രം​ഗ​ത്തെ പ്ര​വ​ര്‍ത്ത​ന മേ​ഖ​ല​യാ​യി​രു​ന്നു ച​ങ്ങ​നാ​ശേ​രി മാ​ര്‍ക്ക​റ്റ് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഓ​ര്‍മ​ക​ള്‍ ഏ​റ്റെ​ടു​ത്തു പ്ര​വ​ര്‍ത്ത​ക​ര്‍ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​തോ​ടെ റോ​ഡ് ഷോ ​ആ​വേ​ശ​ഭ​രി​ത​മാ​ക്കി.

വ​ട്ട​പ്പ​ള്ളി​യി​ല്‍നി​ന്നു​മാ​രം​ഭി​ച്ച റോ​ഡ്‌​ഷോ പ​ച്ച​ക്ക​റി ച​ന്ത, ഫി​ഷ് മാ​ര്‍ക്ക​റ്റ്, ബോ​ട്ട് ജെ​ട്ടി, വ​ണ്ടി​പ്പേ​ട്ട വ​ഴി വ​ട്ട​പ്പ​ള്ളി​യി​ല്‍ സ​മാ​പി​ച്ചു. വ​ട്ട​പ്പ​ള്ളി ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന പൊ​തു​യോ​ഗം ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​പി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സി സെ​ബാ​സ്റ്റ്യ​ന്‍, ഫി​ലി​പ്പ് ജോ​സ​ഫ്, പി.​എ​സ്. ര​ഘ​റാം, വി.​ജെ. ലാ​ലി, അ​ജീ​സ് ബെ​ന്‍ മാ​ത്യൂ​സ്, പി.​എ​ച്ച്. നാ​സ​ര്‍, പി.​എ​ന്‍. നൗ​ഷാ​ദ്, അ​നി​യ​ന്‍ മാ​ത്യു, ജോ​മോ​ന്‍ കു​ള​ങ്ങ​ര, തോ​മ​സ് അ​ക്ക​ര, സി​ബി​ച്ച​ന്‍ ഇ​ട​ശേ​രി​പ​റ​മ്പി​ല്‍, എം.​എ. സ​ജാ​ദ്, പി.​വി. ജേ​ര്‍ജ്, കെ.​എ. ജോ​സ​ഫ്, ബാ​ബു കോ​യി​പ്പു​റം, ജി​ജി പോ​ത്ത​ന്‍, മാ​ര്‍ട്ടി​ന്‍ കെ.​വി. തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.