പ്രചാരണച്ചൂടിൽ സ്ഥാനാർഥികൾ
Thursday, April 18, 2024 11:33 PM IST
തൊ​ഴി​ലാ​ളി​ക​ളു​ടെ പി​ന്തു​ണ​തേ​ടി ആ​ന്‍റോ ആ​ന്‍റ​ണി

അ​ടൂ​ർ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. ക​ട​മ്പ​നാ​ട് ബ​ഥാ​ന്യ ക​ശു​വ​ണ്ടി ക​മ്പ​നി​യി​ൽ എ​ത്തി​യ അ​ദ്ദേ​ഹം തൊ​ഴി​ലാ​ളി​ക​ളോ​ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം ഉ​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി പ​റ​ഞ്ഞു.

അ​ധ്വാ​നി​ക്കു​ന്ന അ​മ്മ​മാ​രോ​ടാ​ണ് ബ​ഹു​മാ​നം കാ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് വ​നി​ത​ക​ൾ​ക്ക് വേ​ണ്ടി അ​ഞ്ച് വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​തി​ലൊ​ന്ന് പ്ര​തി​വ​ർ​ഷം വീ​ട്ട​മ്മ​മാ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ഒ​രു ല​ക്ഷം രൂ​പ ന​ൽ​കും എ​ന്ന​താ​ണ്. ന​രേ​ന്ദ്ര​മോ​ദി പ​റ​യു​ന്ന പോ​ലെ ഉ​ള്ള വാ​ഗ്ദാ​നം അ​ല്ല ഇ​തെ​ന്നും ആ​ന്‍റോ പ​റ​ഞ്ഞു.

പ​ള്ളി​ക്ക​ൽ പു​ത്ത​ൻ​ച​ന്ത​യി​ൽ നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം കേ​ര​ള കോ​ൺ​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ.​ ഡി.​കെ. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, കെ​പി​സി​സി അം​ഗം തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​നു, വാ​ർ​ഡ് മെം​ബ​ർ ബി. ​പ്ര​മോ​ദ്, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ.​എ​സ്. ശി​വ​കു​മാ​ർ, ക​ൺ​വീ​ന​ർ പ​ഴ​കു​ളം ശി​വ​ദാ​സ​ൻ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ജി. ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ പ​ര്യ​ട​നം

വാ​ഴൂ​ർ: പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി 22ന് ​വാ​ഴൂ​ർ, ചി​റ​ക്ക​ട​വ് മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ 11ന് ​വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൊ​ടു​ങ്ങൂ​രി​ൽ ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം പു​ളി​ക്ക​ൽ​ക​വ​ല, എ​രു​മ​ത്ത​ല, കാ​നം, ഉ​ള്ളാ​യം, ചാ​മം​പ​താ​ൽ, ശാ​സ്താം​കാ​വ്, ചെ​ങ്ക​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ങ്ങ​ൾ​ക്കു​ശേ​ഷം ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ പ്ര​വേ​ശി​ക്കും. ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം പ​ര്യ​ട​നം 2.30ന് ​ഇ​രു​പ​താം​മൈ​ലി​ൽ ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം കു​ന്നു​ഭാ​ഗം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ സ​മാ​പി​ക്കും.

എ​ൽ​ഡി​വൈ​എ​ഫി​ന്‍റെ
ഡി​ജെ നൈ​റ്റ്

പൊ​ൻ​കു​ന്നം: പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്കി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം യു​വ​തീ​യു​വാ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ൻ​കു​ന്ന​ത്ത് ഡി​ജെ നൈ​റ്റ് ന​ട​ത്തി. എ​ൽ​ഡി​വൈ​എ​ഫ് കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് ഡി​ജെ നൈ​റ്റ് ന​ട​ത്തി​യ​ത്. കെ​വി​എം​എ​സ് ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ബി. ​സു​രേ​ഷ് കു​മാ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

യു​വ​തീ​യു​വാ​ക്ക​ളും കൊ​ച്ചു​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് പേ​ർ പാ​ട്ടും നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി ഡി​ജെ നൈ​റ്റി​ൽ പ​ങ്ക് ചേ​ർ​ന്നു. ചീ​ഫ് ഡോ. ​എ​ൻ. ജ​യ​രാ​ജും ആ​വേ​ശ​മാ​യി പ​ങ്കെ​ടു​ത്തു. പൊ​ൻ​കു​ന്നം ടൗ​ൺ ചു​റ്റി ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ ഡി​ജെ നൈ​റ്റ് സ​മാ​പി​ച്ചു. വി​ൻ വി​ത്ത് ഐ​സ​ക്ക് എ​ന്ന് എ​ഴു​തി​യ റി​ബ​ണു​ക​ളും സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ത്രം പ​തി​പ്പി​ച്ച ബ​നി​യ​നും ധ​രി​ച്ചാ​ണ് എ​ല്ലാ​വ​രും ഡി​ജെ നൈ​റ്റി​ൽ പ​ങ്കെ​ടു​ത്ത​ത്. എ​ൽ​ഡി​വൈ​എ​ഫ് നേ​താ​ക്ക​ളാ​യ ഗൗ​തം ബാ​ല​ച​ന്ദ്ര​ൻ, ബി.​ആ​ർ. അ​ൻ​ഷാ​ദ്, എ​സ്. ദീ​പു, ഫ​സ​ൽ മാ​ട​ത്താ​നി, രാ​ഹു​ൽ ബി. ​പി​ള്ള, ശ്രീ​കാ​ന്ത് പി. ​ത​ങ്ക​ച്ച​ൻ, അ​ജി​ത്ത് വാ​ഴൂ​ർ, അ​ഖി​ൽ ആ​ർ. നാ​യ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​നി​ൽ ആ​ന്‍റ​ണി അ​ടൂ​രി​ൽ

അ​ടൂ​ർ: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ കെ. ​ആ​ന്‍റ​ണി അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. ഏ‌​ഴം​കു​ളം അ​ന്പ​ലം ജം​ഗ്ഷ​നി​ൽ‌ നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ബി​നു​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി അ​ടൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ൽ നെ​ടു​മ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ജി മ​ഹ​ർ​ഷി​ക്കാ​വ്, അ​രു​ൺ താ​ന്നി​ക്ക​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ർ മ​ണി​പ്പു​ഴ, സെ​ക്ര​ട്ട​റി റോ​യ് മാ​ത്യു, അ​നി​ൽ ചെ​ന്ത​മാ​ര​വി​ള, അജി വി​ശ്വ​നാ​ഥ്‌, സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി​ൽ ഏ​നാ​ത്ത്, ഗോ​പ​ൻ മി​ത്ര​പു​രം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ലാ​ജാ​ഥ​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി

പാ​ലാ: കോ​ട്ട​യം പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ര്‍​ഥം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്‌​കാ​രി​ക​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ക​ലാ ജാ​ഥ​ക്ക് പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ല്‍​കി. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ്സ​ണ്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ലാ ളാ​ലം പാ​ലം ജം​ഗ്ഷ​നി​ല്‍ ചേ​ർ​ന്ന യോ​ഗ​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​ബി​ന്‍ കെ. ​അ​ല​ക്സ് ജാ​ഥാ ക്യാ​പ്റ്റ​ന്‍ ജി. ​സ​തീ​ശ​നെ ഹാ​രം അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

സം​സ്‌​കാ​ര​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ര്‍​ഗീ​സ് പേ​ര​യി​ല്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു ടി. ​ജോ​ണ്‍, എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ബാ​ബു കെ. ​ജോ​ര്‍​ജ്, സാ​വി​യോ കാ​വു​കാ​ട്ട്, ആ​ന്‍റോ ജോ​സ് പ​ടി​ഞ്ഞാ​റെ​ക്ക​ര, ബി​ജി ജോ​ജോ, മാ​യ പ്ര​ദീ​പ്, ബി​ജു പാ​ലൂ​പ​ട​വ​ന്‍, ജോ​സു​കു​ട്ടി പൂ​വേ​ലി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.