തലയോലപ്പറമ്പ്: യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം തലയോലപ്പറമ്പിൽ സംഘടിപ്പിച്ച പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.ഡി. ദേവരാജൻ അധ്യക്ഷത വഹിച്ചു.
അഡ്വ. ഷിബു മീരാൻ, മോഹൻ ഡി. ബാബു, പോൾസൺ ജോസഫ്, ബി. അനിൽക്കുമാർ, എം.കെ. ഷിബു, പി.ഡി. ഉണ്ണി, അസീസ് ബഡായി, എൻ.എം. താഹ, പി.വി. പ്രസാദ്, ജോയി കൊച്ചാനാപ്പറമ്പിൽ, അക്കരപ്പാടം ശശി, ബഷീർ പുത്തൻപുര, സുബൈർ പുളുന്തുരുത്തി, അബ്ദുൾ സലാം റാവുത്തർ, ജയ്ജോൺ, പി.പി. സിബിച്ചൻ, പി.കെ. ദിനേശൻ, റഫീക്ക് മണിമല, പി.പി. പത്മനന്ദനൻ എന്നിവർ പ്രസംഗിച്ചു.