നാ​ടു​ണ​ർ​ത്തി കാ​പ്പു​ക​യം കൊ​യ്ത്തു​ത്സ​വം
Monday, February 6, 2023 10:38 PM IST
എ​ലി​ക്കു​ളം: കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ ഇ​നി​യും നെ​ൽ​ക്കൃ​ഷി നെ​ഞ്ചി​ലേ​റ്റു​ന്ന എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പു​ക​യം പാ​ട​ശേ​ഖ​ര​ത്തി​ലെ കൊ​യ്ത്തു​ത്സ​വം നാ​ടി​ന്‍റെ ത​നി​മ​യാ​ർ​ന്ന സാം​സ്കാ​രി​ക ഉ​ത്സ​വ​മാ​യി മാ​റി.
ക​ർ​ഷ​ക​ർ​ക്കൊ​പ്പം പ​ന​മ​റ്റം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, എ​ലി​ക്കു​ളം എം​ജി​എം യു​പി​എ​സ്, ഇ​ള​ങ്ങു​ളം കെ​വി എ​ൽ​പി​എ​സ്, എ​ലി​ക്കു​ളം സെ​ന്‍റ് മാ​ത്യൂ​സ് എ​ൽ​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ട്ടി​ക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും അ​ധ്യാ​പ​ക​രും ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ കൊ​യ്ത്തു​ത്സ​വം കു​ട്ടി​ക​ളു​ടെ കാ​ർ​ഷി​ക പ​ഠ​ന പ​രി​പാ​ടി​ക​ളി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് കാ​ഴ്ച​പ്പാ​ട് പ്ര​ക​ടി​പ്പി​ക്കു​ന്ന ഒ​ന്നാ​യി.
പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​ജി കൊ​യ്ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ൽ​വി വി​ത്സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​മ്പാ​ടി കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​ലെ​ൻ​സി തോ​മ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ടത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ബെ​റ്റി റോ​യ്, ജോ​മോ​ൾ മാ​ത്യു, എ​ലി​ക്കു​ളം ഉ​ണ്ണി​മി​ശി​ഹ പ​ള്ളി വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പു​തു​പ്പ​റ​മ്പി​ൽ, സൂ​ര്യാ​മോ​ൾ, ഷേ​ർ​ളി അ​ന്ത്യാം​കു​ളം, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ എ.​ജെ. അ​ല​ക്സ് റോ​യ്, അ​നൂ​പ് കെ. ​ക​രു​ണാ​ക​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​നി ജോ​യ്, മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്, ആ​ശാ​മോ​ൾ, ദീ​പാ ശ്രീ​ജേ​ഷ്, കെ.​എം. ചാ​ക്കോ, സി​നി കാ​ക്ക​ശേ​രി​യി​ൽ, ജ​യിം​സ് ജീ​ര​ക​ത്തി​ൽ, ജി​മ്മി​ച്ച​ൻ ഈ​റ്റ​ത്തോ​ട്ട്, യ​മു​ന പ്ര​സാ​ദ്, പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് ഔ​സേ​പ്പ​ച്ച​ൻ ഞാ​റ​യ്ക്ക​ൽ, സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജോ​ർ​ജ് മ​ണ്ഡ​പ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.