റോ​ഡ് സുരക്ഷ പ്രധാനം: മാ​ണി സി. ​കാ​പ്പ​ന്‍
Wednesday, September 28, 2022 10:52 PM IST
പാ​ലാ: റോ​ഡു​സു​ര​ക്ഷ​യ്ക്കു പ്രാ​ധാ​ന്യം ന​ല്‍​കി​യു​ള്ള റോ​ഡ് വി​ക​സ​നം സാ​ധ്യ​മാ​ക്ക​ണ​മെ​ന്ന് മാ​ണി സി ​കാ​പ്പ​ന്‍ എംഎ​ല്‍എ ​പ​റ​ഞ്ഞു. ഏ​റ്റു​മാ​നൂ​ര്‍-പൂ​ഞ്ഞാ​ര്‍ ഹൈ​വേ​യി​ല്‍ ഇ​ട​പ്പാ​ടി കു​ന്നേ​മു​റി പാ​ലം മു​ത​ല്‍ ഭ​ര​ണ​ങ്ങാ​നം ജം​ഗ്ഷ​ന്‍വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡ് സു​ര​ക്ഷ​യ്ക്കാ​യു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഈ ​ഭാ​ഗ​ത്ത് സ്ഥി​ര​മാ​യി ഉ​ണ്ടാ​കു​ന്ന റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി റോ​ഡ് സു​ര​ക്ഷാ അ​ഥോറി​റ്റി അ​നു​വ​ദി​ച്ച 95.5 ല​ക്ഷ​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട​ത്തു​ന്ന​ത്.ഇ​ട​പ്പാ​ടി കു​ന്നേ​മു​റി മു​ത​ല്‍ ഭ​ര​ണ​ങ്ങാ​നം വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ട് നീ​ക്കു​ന്ന​തി​ന് സ്ലാ​ബോ​ഡു കൂ​ടി​യ ഓ​ട​ക​ള്‍, വീ​തി കു​റ​ഞ്ഞ ഭാ​ഗ​ത്ത് ഫു​ട്പാ​ത്ത്, ഭ​ര​ണ​ങ്ങാ​നം ടൗ​ണി​ലും ഇ​ട​പ്പാ​ടി ജം​ഗ്ഷ​നി​ലും വെ​യ്റ്റിം​ഗ് ഷെ​ഡ്, വാ​ണിം​ഗ് ബ്ലിം​ക​ര്‍ തു​ട​ങ്ങി​യ​വ​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മി​ക്കും. ഭ​ര​ണ​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.