ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​ ഹൈ​ക്കോ​ട​തി ; ഇ​രി​ട്ടി ഹൈ​സ്കൂ​ൾ ഭ​ര​ണ​സ​മി​തി​ക്ക്‌ കോ​ട​തി അം​ഗീ​കാ​ര​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ
Sunday, April 21, 2024 7:22 AM IST
ഇ​രി​ട്ടി : പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം കെ.​ടി. അ​നൂ​പി​നെ ഇ​രി​ട്ടി ഹൈ​സ്കൂ​ൾ മാ​നേ​ജ​രാ​യി ത​ല​ശേ​രി വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അം​ഗീ​ക​രി​ച്ച ഉ​ത്ത​ര​വ് ത​ട​ഞ്ഞ് പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​താ​യി സ്കൂ​ൾ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പൊ​തു​വി​ദ്യാ​ഭ്യാ​സ സി​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രെ കെ.​ടി. അ​നൂ​പ് കേ​ര​ളാ ഹൈ​ക്കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്. 2015 ൽ ​ഇ​രി​ട്ടി ഹൈ​സ്‌​കൂ​ൾ സൊ​സൈ​റ്റി​യു​ടെ യ​ഥാ​ർ​ഥ ബൈ​ലോ​യു​മാ​യി വൈ​രു​ധ്യ​മു​ള്ള ഭ​ര​ണ​ഘ​ട​ന മു​ൻ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ. ​കു​ഞ്ഞി​മാ​ധ​വ​ൻ ക​ണ്ണൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​റെ​ക്കൊ​ണ്ട് അം​ഗീ​ക​രി​പ്പി​ച്ചി​രു​ന്ന​താ​യും ഇ​തി​നെ​തി​രെ കെ.​ടി. അ​നൂ​പ് പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്കു സ​മ​ർ​പ്പി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 2022 ൽ ​പ്ര​സ്തു​ത ഭ​ര​ണ​ഘ​ട​ന അ​ധി​കൃ​ത​ർ റ​ദ്ദ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​ന​ട​പ​ടി​ക്കെ​തി​രെ സ്‌​കൂ​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ​ന്ന​വ​കാ​ശ​പ്പെ​ട്ടു​കൊ​ണ്ട് പി.​കെ. രാം​ദാ​സും കു​ഞ്ഞി​മാ​ധ​വ​നും കേ​ര​ളാ ഹൈ​ക്കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത കേ​സും കോ​ട​തി നി​രു​പാ​ധി​കം ത​ള്ളി​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഡോ. ​അ​ബ്ദു​ൾ റ​ഹി​മാ​ൻ പൊ​യി​ല​ൻ പ്ര​സി​ഡ​ന്‍റാ​യും കെ.​ടി. അ​നൂ​പ് സെ​ക്ര​ട്ട​റി​യാ​യും കെ.​ടി. ജ​യ​പ്ര​കാ​ശ് ട്ര​ഷ​റ​റാ​യു​മു​ള്ള ക​മ്മി​റ്റി​യാ​ണ് അ​ധി​കാ​ര​ത്തി​ലു​ള്ള​തെ​ന്നും മൂ​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി​യാ​ണ് സ്കൂ​ൾ മാ​നേ​ജ​രാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്ന് ബൈ​ലോ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.