മങ്കട: മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മഞ്ഞളാംകുഴി അലി എംഎല്‍എയുടെ നേതൃത്വത്തില്‍ മങ്കട മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ സംഘടിപ്പിക്കുന്ന "വോട്ടുമുറ്റം' പരിപാടി കൂട്ടിലങ്ങാടി പഞ്ചായത്തില്‍ കടുങ്ങൂത്ത് നിന്നു പ്രയാണമാരംഭിച്ചു.
തുടര്‍ന്ന് മൊട്ടമ്മല്‍ (അമ്മിപ്പടി), പനമ്പറ്റപാലം, കാരൊള്ളി, പട്ടിയില്‍പറമ്പ് എന്നിവിടങ്ങളില്‍ എംഎല്‍എ വോട്ടര്‍മാരോട് വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തും വോട്ടഭ്യര്‍ഥിച്ചും സംവദിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഉമ്മര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം യുഡിഎഫ് ചെയര്മാന് എം.മൊയ്തു, കണ്‍വീനര്‍ അഡ്വ.ടി. കുഞ്ഞാലി, അഡ്വ. അജിത്, മുഹമ്മദ് കുന്നത്ത്, അഡ്വ. ഹനീഫ പെരിഞ്ചീരി, കെ.എസ്. അനീഷ്, കുരിക്കള്‍ മുനീര്‍, ബ്ലോക്ക് പ്രസിഡന്റ് ടി. അബ്ദുള്‍കരീം, ജില്ലാ പഞ്ചായത്ത് മെംബര്‍ ടി.പി. ഹാരിസ്, എന്‍.കെ. അഷ്റഫ്, പി. ഉസ്മാന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. ഹുസൈന് തുടങ്ങിയവര്‍ പ്രസംഗിച്ചു.