മേ​ള ഇ​ന്നു സ​മാ​പി​ക്കും
Friday, November 25, 2022 12:06 AM IST
തേ​ഞ്ഞി​പ്പ​ലം: മൂ​ന്നു ദി​വ​സ​മാ​യി കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന മ​ല​പ്പു​റം റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ള ഇ​ന്നു അ​വ​സാ​നി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം വൈ​കി​ട്ട് മൂ​ന്നി​നു ന​ട​ക്കും. എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
തി​രൂ​ര​ങ്ങാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജി​ത അ​ധ്യ​ക്ഷ​യാ​യി​രി​ക്കും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് ശേ​ഷം സ​മ്മാ​ന​ദാ​ന​ത്തോ​ടെ മേ​ള​യ്ക്ക് തി​ര​ശീ​ല വീ​ഴും.