സാധാരണക്കാരന്റെ "ഐഫോണ്‍' എത്തി
Friday, July 12, 2024 1:14 PM IST
സാധാരണക്കാരന്റെ ഐഫോണ്‍ എന്ന് വിശേഷണമുള്ള റെഡ്മി പുതിയ ബജറ്റ് ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. ദ 5ജി സ്റ്റാര്‍ എന്ന് റെഡ്മിയും ആമസോണും വിശേഷിപ്പിക്കുന്ന റെഡ്മി 13 5ജിയാണ് വിപണിയിലെത്തിച്ചത്.
120ഹെഡ്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.79-ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് എല്‍സിഡി സ്ക്രീനിന് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍ നല്കിയിരിക്കുന്നു. സ്നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 ആക്സിലേറ്റര്‍ എഡിഷന് ചിപ്സെറ്റാണ് നല്‍കിയിരിക്കുന്നത്.
f/1.75 അപ്പേര്‍ച്ചര്‍, Samsung SOCELL HM6 1/1.67 സെന്‍സര്‍ എന്നിവയുള്ള 108എംപി മെയിന്‍ റിയര്‍ കാമറയും f/2.4 അപ്പേര്‍ച്ചറുള്ള 2എംപി മാക്രോ കാമറ, എല്‍ഇഡി ഫ്ളാഷ് എന്നിവ ഉള്‍പ്പെടുന്നതാണ് മെയിന്‍ കാമറ യൂണിറ്റ്. f/2.0 അപ്പേര്‍ച്ചര്‍ ഉള്ള 13 എംപി മുന്‍ കാമറയും നല്കിയിരിക്കുന്നു.
6ജിബി/8ജിബി LPDDR4X റാം, 128ജിബി ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1ടിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ ഒഎസില്‍ ആണ് പ്രവര്‍ത്തനം.
സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, പൊടി, സ്പ്ലാഷ് പ്രതിരോധത്തിനായി ഐപി53 റേറ്റിംഗ് എന്നിവയും ഇതിലുണ്ട്. 33വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയോടെ 5,030 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 13 5ജിയില്‍ നല്‍കിയിരിക്കുന്നത്.
ബ്ലാക്ക് ഡയമണ്ട്, ഹവായിയന്‍ ബ്ലൂ, മൂണ്‍സ്റ്റോണ്‍ സില്‍വര്‍ എന്നീ നിറങ്ങളില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാണ്. റെഡ്മി 13 5ജിയുടെ 6ജിബി + 128ജിബി അടിസ്ഥാന വേരിയന്റിന് 13,999 രൂപയാണ് വില. 8ജിബി+ 128ജിബി വേരിയന്റിന് 15,499 രൂപ നല്‍കണം.
തുടക്കത്തില്‍ ബാങ്ക് ഓഫറായി 1000 രൂപ ഡിസ്കൗണ്ട് ലഭിക്കും. ജൂലൈ 12 മുതല്‍ ആണ് ഈ ഫോണിന്റെ വില്‍പ്പന ആരംഭിക്കുക. ആമസോണ്‍, എംഐയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഷവോമി റീട്ടെയില്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ ഈ 5ജി സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകും.