കോ​മ​റ്റ് ബു​ക്കിം​ഗ് 15 മു​ത​ൽ
കോ​മ​റ്റ് ബു​ക്കിം​ഗ് 15 മു​ത​ൽ
Wednesday, May 10, 2023 1:18 PM IST
ന്യൂ​ഡ​ൽ​ഹി: എം​ജി മോ​ട്ടോ​ഴ്സി​ന്‍റെ ഇ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ ഇ​ല​ക്‌​ട്രി​ക് കാ​റാ​യ എം​ജി കോ​മ​റ്റി​ന്‍റെ ബു​ക്കിം​ഗ് ഈ ​മാ​സം 15 മു​ത​ൽ ആ​രം​ഭി​ക്കും. ഈ ​മാ​സം 22 മു​ത​ൽ ഡെ​ലി​വ​റി ആ​രം​ഭി​ക്കാ​നാ​ണു ക​ന്പ​നി​യു​ടെ പ​ദ്ധ​തി.

പേ​സ്, പ്ലേ, ​പ്ല​ഷ് എ​ന്നി​ങ്ങ​നെ മൂ​ന്നു വേ​രി​യ​ന്‍റു​ക​ളാ​ണു കോ​മ​റ്റി​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത്. 7.98 ല​ക്ഷ​മാ​ണു പേ​സി​ന്‍റെ എ​ക്സ് ഷോ​റൂം വി​ല. പ്ലേ​യ്ക്ക് 9.28 ല​ക്ഷ​വും പ്ല​ഷി​ന് 9.98 ല​ക്ഷ​വും വി​ല​വ​രും.


മൂ​ന്നു വ​ർ​ഷ​ത്തെ ലേ​ബ​ർ ഫ്രീ ​സ​ർ​വീ​സും മൂ​ന്നു വ​ർ​ഷ​ത്തെ റോ​ഡ് സൈ​ഡ് അ​സി​സ്റ്റ​ൻ​സു​മാ​ണു വാ​ഹ​ന​ത്തി​ന് എം​ജി മോ​ട്ടോ​ഴ്സ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. എ​ട്ടു വ​ർ​ഷ​ത്തേ​ക്കു ബാ​റ്റ​റി​ക്ക് വാ​റ​ണ്ടി​യു​ണ്ട്. മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് 60 ശ​ത​മാ​നം ബൈ ​ബാ​ക്ക് പ​ദ്ധ​തി​യും ഉ​റ​പ്പു​ന​ൽ​കു​ന്നു.