ദീ​പാ​വ​ലി ക​ള​റാ​ക്കാ​ന്‍ ഗൂ​ഗി​ളും
ദീ​പാ​വ​ലി ക​ള​റാ​ക്കാ​ന്‍  ഗൂ​ഗി​ളും
Tuesday, October 18, 2022 12:09 PM IST
കോ​ഴി​ക്കോ​ട്: ദീ​പാ​വ​ലി ക​ള​റാ​ക്കാ​ന്‍ ഗൂ​ഗി​ളും. ദീ​പാ​വ​ലി​യൊ​ക്കെ​യ​ല്ലേ.. ദീ​പം തെ​ളി​ച്ച് തു​ട​ങ്ങ​ണ്ടേ എ​ന്ന് ഗൂ​ഗി​ൾ ചോ​ദി​ക്കു​ന്നു...​ഹോ​ളി​യ്ക്ക് നി​റ​ങ്ങ​ൾ വാ​രി​വി​ത​റാ​ൻ അ​വ​സ​രം ഒ​രു​ക്കി​ക​ഴി​ഞ്ഞു.

എ​വി​ടെ ക്ലി​ക്ക് ചെ​യ്താ​ലും ഇ​ഷ്ട​മു​ള്ള നി​റ​ങ്ങ​ൾ സ്ക്രീ​നി​ൽ നി​റ​യും. എ​ങ്കി​ൽ നേ​രെ ഗൂ​ഗി​ൾ സെ​ർ​ച്ചി​ൽ പോ​യ്ക്കോ​ളൂ. അ​വി​ടെ ചെ​ന്ന് ദീ​പാ​വ​ലി എ​ന്ന് സെ​ർ​ച്ച് ചെ​യ്താ​ൽ മ​തി. ഉ​ട​നെ ത​ന്നെ ആ​നി​മേ​റ്റ​ഡ് ദീ​പ​വും ചെ​രാ​തും റെ​ഡി​യാ​യ ഒ​രു സ്ക്രീ​ൻ തെ​ളി​യും. ദീ​പാ​വ​ലി​യ്ക്ക് ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് പു​തി​യ ഫീ​ച്ച​റു​മാ​യി ഗൂ​ഗി​ൾ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഹോ​ളി​ക്ക് നി​റ​ങ്ങ​ൾ വാ​രി​വി​ത​റാ​ൻ അ​വ​സ​രം ഒ​രു​ക്കി​യി​രു​ന്നു. എ​വി​ടെ ക്ലി​ക്ക് ചെ​യ്താ​ലും ഇ​ഷ്ട​മു​ള്ള നി​റ​ങ്ങ​ൾ സ്ക്രീ​നി​ൽ നി​റ​യും. ഇ​വി​ടെ ഇ​പ്പോ​ൾ പ​ര​മ്പ​രാ​ഗ​ത ‘ദി​യ'​യി​ൽ ക്ലി​ക്ക് ചെ​യ്യു​ന്ന​ത് വ​ഴി സ്‌​ക്രീ​നി​ലേ​ക്ക് ഒ​ന്നി​ല​ധി​കം മ​ൺ​വി​ള​ക്കു​ക​ൾ പൊ​ങ്ങി വ​രും. ഒ​പ്പം സ്‌​ക്രീ​ൻ ഇ​രു​ണ്ട​തു​മാ​കും. ഇ​രു​ണ്ട സ്ക്രീ​നി​ലൂ​ടെ ക​ഴ്‌​സ​ർ സ്വൈ​പ്പു​ചെ​യ്യു​ന്ന​ത് വ​ഴി അ​വ പ്ര​കാ​ശി​പ്പി​ക്കാം.


ക​ത്തി​ച്ച ദി​യ​യു​ടെ രൂ​പ​ത്തി​ലു​ള്ള ക​ഴ്‌​സ​ർ ഉ​പ​യോ​ഗി​ച്ച് സ്‌​ക്രീ​നി​ലാ​കെ പ്ര​കാ​ശം പ​ര​ത്തു​ക​യും ചെ​യ്യാം. ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഗൂ​ഗി​ൾ ഈ ​ഫീ​ച്ച​റി​നെക്കുറി​ച്ച് അ​റി​യി​ച്ച​ത്. ഫ്ലോ​ട്ടിം​ഗ് മ​ൺ വി​ള​ക്കു​ക​ളു​ടെ സ്‌​ക്രീ​ൻ റിക്കാർ​ഡിം​ഗു​ക​ൾ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ഉ​പ​യോ​ക്താ​ക്ക​ളാ​ണ് ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

സ്‌​ക്രീ​നി​ലെ എ​ല്ലാ ആ​നി​മേ​റ്റ​ഡ് വി​ള​ക്കു​ക​ളും ക​ത്തി​ച്ചു​ക​ഴി​ഞ്ഞാ​ൽ, സ്‌​ക്രീ​നി​ൽനി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​തി​ന് മു​മ്പ് ക​ത്തു​ന്ന വി​ള​ക്കു​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച ഒ​രു ന​ക്ഷ​ത്ര​ക്കൂ​ട്ടം പോ​ലെ അ​വ​ർ സ്വ​യം ക്ര​മീ​ക​രി​ക്കും. 2020 ദീ​പാ​വ​ലി സ​മ​യ​ത്ത് ഏ​താ​ണ്ട് സ​മാ​ന​മാ​യ ഒ​രു ഫീ​ച്ച​ർ ഗൂ​ഗി​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.