ബിഗ് ബില്യണ്‍ ഡേയ്സ്, ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍: വമ്പന്‍ ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ടും ആമസോണും
ബിഗ് ബില്യണ്‍ ഡേയ്സ്, ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍: വമ്പന്‍ ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ടും ആമസോണും
ദീപാവലി അടക്കമുള്ള ഉത്സവ സീസണുകളില്‍ ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുകളൊരുക്കി പ്രമുഖ ഇ- കോമേഴ്സ് സ്ഥാപനങ്ങളായ ഫ്ലിപ്കാര്‍ട്ടും ആമസോണും.

ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരിലും ഫ്ലിപ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേയ്സ് എന്ന പേരിലുമാണ് 23 മുതല്‍ ഓഫറുകള്‍ തുടങ്ങുന്നത്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ വില്‍പന 25നും ബിഗ് ബില്യണ്‍ ഡേ ഓഫര്‍ 30നും അവസാനിക്കും.

ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി വമ്പന്‍ ഓഫറുകളുമായാകും ഇരുകമ്പനികളും മത്സരിക്കുന്നത്. ഉത്പന്നങ്ങള്‍ക്ക് 80% വരെ വിലക്കിഴിവാണ് കമ്പനികള്‍ നല്‍കുന്നത്.

ഐസിഐസിഐ ബാങ്കും ആക്സിസ് ബാങ്കുമായി ചേര്‍ന്ന് ഫ്ലിപ്കാര്‍ട്ട് 10 ശതമാനം ഇന്‍സ്റ്റന്‍റ് ഡിസ്കൗണ്ട് അനുവദിക്കുമെന്ന് സൂചനയുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ മറ്റ് ഓഫറുകള്‍ക്ക് പുറമേ എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഓരോ പര്‍ച്ചെയ്സിനും 10 ശതമാനം അധികം ഡിസ്കൗണ്ടും അനുവദിക്കും. ആദ്യ പര്‍ച്ചേസിന് 10 ശതമാനം കാഷ് ബാക്ക് നല്‍കുന്നതിന് പുറമേയായിരിക്കും ഇത്.


ഒരാഴ്ചയിലധികം നീളുന്ന വില്‍പനയില്‍ ഇലക്ട്രോണിക് ഗാഡ്ജെറ്റുകള്‍, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങിയവയ്ക്കെല്ലാം വലിയ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ആക്സസറികള്‍, ഗെയിമിംഗ് കണ്‍സോളുകള്‍ എന്നിവയിലും പ്രത്യേക ഓഫറുകള്‍ ലഭിക്കും.

ഐഫോണ്‍ 11, ഐഫോണ്‍ 12, ഐഫോണ്‍ 13 സീരീസ് ഉള്‍പ്പെടെയുള്ള ഐഫോണ്‍ മോഡലുകള്‍ വന്‍ വിലക്കുറവില്‍ ലഭ്യമാകും.

റിയല്‍മി, പോക്കോ, വിവോ, സാംസംഗ് എന്നിവയുള്‍പ്പെടെയുള്ള സ്മാര്‍ട്ട്ഫോണുകളും വിലക്കുറവില്‍ ലഭിക്കും. ലാപ്ടോപ്പുകള്‍ 40 ശതമാനംവരെ വിലക്കുറവില്‍ ലഭിക്കും.

നിരവധി ബ്രാന്‍ഡ് ടിവികള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും വലിയ കിഴിവുകള്‍ ഉണ്ടാകും. ഉപഭോക്താക്കള്‍ക്ക് ഗൃഹോപകരണങ്ങള്‍, ഫാനുകള്‍, ഗീസറുകള്‍, എസി എന്നിവയും വിലക്കിഴിവില്‍ വാങ്ങാന്‍ സാധിക്കും.