നിരത്തില്‍ വിപ്ലവം തീര്‍ക്കാെനാരുങ്ങി അമേരിക്ക; ഡ്രൈവറില്ലാത്ത ടാക്സി കാറുകളെത്തി
നിരത്തില്‍ വിപ്ലവം തീര്‍ക്കാെനാരുങ്ങി അമേരിക്ക; ഡ്രൈവറില്ലാത്ത ടാക്സി കാറുകളെത്തി
Monday, June 6, 2022 4:54 PM IST
സാങ്കേതിക വിദ്യയുടെ പുരോഗതി എല്ലാ മേഖലയിലും വളര്‍ച്ച സൃഷ്ടിക്കുകയാണല്ലൊ. ഇപ്പോളിതാ ഡ്രൈവറില്ലാത്ത കാറുകള്‍ക്കായി ഒരുങ്ങുകയാണ് അമേരിക്കന്‍ നിരത്തുകള്‍. കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്കോ നഗരത്തിലാണ് യാത്രക്കാര്‍ക്കായി ഡ്രൈവറില്ലാത്ത കാര്‍ ഓടാന്‍ തയ്യാറായിരിക്കുന്നത്.

റോബോട്ടിക് നിയന്ത്രണത്തിലുള്ള കാറിന് വ്യാഴാഴ്ചയാണ് കാലിഫോര്‍ണിയ പബ്ലിക് യൂട്ടിലിറ്റി കമ്മീഷന്‍ അംഗീകാരം നല്‍കിയത്. ജനറല്‍ മോട്ടോഴ്സിന്‍റെ നിയന്ത്രണത്തിലുള്ള ക്രൂയിസ് കാറുകളാണ് ഇതിനായി ഒരുങ്ങിയിട്ടുള്ളത്. 30 ഇലക്ട്രിക് കാറുകള്‍ പകല്‍ 10 മുതല്‍ വൈകുന്നേരം ആറുവരെ സര്‍വീസ് നടത്താനാണ് പ്രാരംഭമായി കമ്പനി ആലോചിക്കുന്നത്.


റോബോട്ടിക് നിയന്ത്രണത്തിലുള്ള കാറുകള്‍ പരീക്ഷണ സമയങ്ങളില്‍ വിജയകരമായാണ് പ്രവര്‍ത്തിച്ചത്. ഇത്തരത്തിലുള്ള കാറുകളുമായി മുന്നോട്ടു വരാന്‍ ഒരുങ്ങുകയാണ് മറ്റു കമ്പനികളും. അധികം വെെകാതെ ഇന്ത്യയടക്കമുള്ള മറ്റു രാജ്യങ്ങളിലും ഇത്തരം കാര്‍ വരുമെന്നാണ് വാഹനപ്രേമികള്‍ പ്രത്യാശിക്കുന്നത്.