കോവിഡ് ഇന്ത്യൻ വാഹന വിപണിയേയും ബാധിച്ചു
കോവിഡ്  ഇന്ത്യൻ വാഹന വിപണിയേയും ബാധിച്ചു
Wednesday, December 1, 2021 3:36 PM IST
ന്യൂഡൽഹി: കോവിഡ് വ്യാപനം കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യൻ വാഹന വിപണിയെ ബാധിച്ചതായി ഘനവ്യവസായ മന്ത്രാലയം ചൊവ്വാഴ്ച ലോക്‌സഭയിൽ രേഖാമൂലം മറുപടി നൽകി.

“രാജ്യത്ത് കോവിഡ് -19 വൈറസ് പടരുന്നതു കാരണം കഴിഞ്ഞ രണ്ടു വർഷമായി വാഹനങ്ങളുടെ വിൽപ്പനയെ ബാധിച്ചു. അണുബാധയുടെ വ്യാപനം തടയാൻ ഏർപ്പെടുത്തിയ ലോക്ഡൗൺ വാഹനങ്ങളുടെ ഉൽപാദനത്തെയും വിൽപ്പനയെയും ബാധിച്ചു,” - മന്ത്രാലയം പറഞ്ഞു.

രാജ്യത്ത് കോവിഡ് പടരുന്നതിനാൽ വാഹനങ്ങളുടെ നിർമാണം കുറച്ചോ, വാഹനങ്ങളുടെ വിൽപ്പനയും കുറഞ്ഞോ എന്ന് ചെല്ലകുമാർ എംപിയുടെ ചോദ്യത്തിനു നൽകിയ മറുപടിയിലാണ് മന്ത്രാലയം ഇപ്രകാരം പറഞ്ഞത്.