വാഹന വിപണിക്ക് മേയ് മെച്ചമല്ല!
വാഹന  വിപണിക്ക് മേയ് മെച്ചമല്ല!
ര​ണ്ടാം കോ​വി​ഡ് ത​രം​ഗം വാ​ഹ​ന​വി​പ​ണി​യു​ടെ കു​തി​പ്പി​ന് ത​ട​യി​ട്ട​തി​ന്‍റെ സൂ​ച​ന​ക​ളു​മാ​യി മേ​യ് മാ​സ​ത്തി​ലെ വി​ൽ​പ്പ​ന​ക്ക​ണ​ക്കു​ക​ൾ. ഒ​ന്നാം കോ​വി​ഡ് ത​രം​ഗം രൂ​ക്ഷ​മാ​യി​രു​ന്ന 2020 മേ​യ് മാ​സ​ത്തെ വി​ൽ​പ്പന​യെ അ​പേ​ക്ഷി​ച്ച് ഇ​ക്കു​റി മേ​യി​ൽ വ​ലി​യ വ​ള​ർ​ച്ച പ്ര​ക​ട​മാ​ണെ​ങ്കി​ലും ആ ​താ​ര​ത​മ്യ​ത്തി​ൽ കാ​ര്യ​മി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഏ​പ്രി​ൽ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് നോ​ക്കു​ന്പോ​ഴാ​ക​ട്ടെ മേ​യ് മാ​സം വി​ൽ​പ്പ​​ന​യി​ൽ വ​ലി​യ കു​റ​വാ​ണു​ള്ള​ത്. ര​ണ്ടാം ത​രം​ഗം നി​യ​ന്ത്രി​ക്കാ​ൻ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട പ്രാ​ദേ​ശി​ക ലോ​ക്ഡൗ​ണു​ക​ളും മ​റ്റു​മാ​ണ് വി​ൽ​പ്പ​ന​യി​ൽ ഇ​ടി​വു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളുടെ വാദം. വി​വി​ധ ക​ന്പ​നി​ക​ളു​ടെ വി​ൽ​പ്പ​നക്ക​ണ​ക്കി​ലൂ​ടെ...

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​ക്കി മേ​യി​ൽ ആ​കെ 46,555 യൂ​ണി​റ്റു​ക​ളാ​ണ് വി​റ്റ​ത്. ഏ​പ്രി​ലി​ൽ ക​ന്പ​നി​ക്ക് 1,59,691 യൂ​ണി​റ്റു​ക​ൾ വി​ൽ​ക്കാ​നാ​യി​രു​ന്നു. ആ​ൾ​ട്ടോ, എ​സ് പ്ര​സോ തു​ട​ങ്ങി​യ മോ​ഡ​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന മി​നി കാ​ർ വി​ഭാ​ഗ​ത്തി​ലെ വി​ൽ​പ്പ​ന ഏ​പ്രി​ലി​നെ അ​പേ​ക്ഷി​ച്ച് 81 ശ​ത​മാ​നം താ​ണ് 4790 യൂ​ണി​റ്റാ​യി. ഏ​പ്രി​ലി​ൽ 25,041 യൂ​ണി​റ്റു​ക​ൾ വി​റ്റ സ്ഥാ​ന​ത്താ​ണി​ത്.

സ്വി​ഫ്റ്റ്, സെ​ലാ​രി​യോ, ബ​ലേ​നോ തു​ട​ങ്ങി​യവ ഉ​ൾ​പ്പെ​ടു​ന്ന കോം​പാ​ക്ട് വി​ഭാ​ഗ​ത്തി​ലെ വി​ൽപ്പ​ന 72 ശ​ത​മാ​നം താ​ണ് 20,343 യൂ​ണി​റ്റാ​യി. ക​യ​റ്റു​മ​തി​യി​ലും 35 ശ​ത​മാ​നം ഇ​ടി​വു​ണ്ട്( 11,262 യൂ​ണി​റ്റു​ക​ൾ). ഓ​ക്സി​ജ​ന്‍റെ വ്യാ​വ​സാ​യി​ക ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മേ​യ് ഒ​ന്നു​മു​ത​ൽ 16 വ​രെ ഉ​ത്പാ​ദ​നം നി​ർ​ത്തി​യ​തും വി​ൽപ്പന​യെ ബാ​ധി​ച്ചെ​ന്നാ​ണ് ക​ന്പ​നി​യു​ടെ വി​ല​യി​രു​ത്ത​ൽ.

മേ​യ് മാ​സ​ത്തി​ലെ ഹ്യു​ണ്ടാ​യി മോ​ട്ടോ​ർ ഇ​ന്ത്യ​യു​ടെ മൊ​ത്തം വാ​ഹ​ന വി​ൽപ്പ​ന ഏ​പ്രി​ലി​നെ അ​പേ​ക്ഷി​ച്ച് 48 ശ​ത​മാ​നം താ​ണ് 30,703 യൂണി​റ്റാ​യി. ഏ​പ്രി​ലി​ൽ 59,203 യൂണി​റ്റു​ക​ൾ ക​ന്പ​നി വി​റ്റി​രു​ന്നു. ആ​ഭ്യ​ന്ത​ര വി​ൽപ്പന 25,001 യൂണി​റ്റു​ക​ളി​ലൊ​തു​ങ്ങി. ക​യ​റ്റു​മ​തി​യി​ലെ ഇ​ടി​വ് 44 ശ​ത​മാ​ന​മാ​ണ്.

ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ മേ​യി​ലെ മൊ​ത്ത ആ​ഭ്യ​ന്ത​ര​വി​ൽപ്പന 24,552 യു​ണി​റ്റു​ക​ളാ​ണ്. ഏ​പ്രി​ലി​ൽ വി​റ്റ 39,530 യൂ​ണി​റ്റു​ക​ളെ അ​പേ​ക്ഷി​ച്ചു​ള്ള ഇ​ടി​വ് 38 ശ​ത​മാ​നം. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ പാ​സ​ഞ്ച​ർ വി​ഭാ​ഗം വാ​ഹ​ന​ങ്ങ​ളു​ടെ വി​ലൽപ്പ​ന 40 ശ​ത​മാ​നം താ​ണ് 15181 യു​ണി​റ്റു​ക​ളാ​യി. ഏ​പ്രി​ലി​ൽ ഇ​ത് 25,095 യു​ണി​റ്റു​ക​ളാ​യി​രു​ന്നു.

ബ​ജാ​ജ് ഓ​ട്ടോ​യു​ടെ വി​ൽപ്പ​ന​യി​ൽ ഏ​പ്രി​ലി​നെ അ​പേ​ക്ഷി​ച്ചു​ള്ള ഇ​ടി​വ് 30 ശ​ത​മാ​ന​മാ​ണ്. മൊ​ത്ത ആ​ഭ്യ​ന്ത​ര വി​ൽപ്പ​ന 51 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 60,830 യു​ണി​റ്റാ​യി. മൊ​ത്ത വാ​ണിജ്യ വാ​ഹ​ന​വി​ൽപ്പ​ന​യി​ലെ ഇ​ടി​വ് 21.4 ശ​ത​മാ​ന​മാ​ണ്.

മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യു​ടെ പാ​സ​ഞ്ച​ർ വി​ഭാ​ഗ​ത്തി​ലെ വി​ൽപ്പന ക​ഴി​ഞ്ഞ മാ​സം 8004 യൂ​ണി​റ്റു​ക​ളി​ലൊ​തു​ങ്ങി. ഏ​പ്രി​ലി​നെ അ​പേ​ക്ഷി​ച്ച് 53 ശ​ത​മാ​ന​മാ​ണ് ഇ​ടി​വ്. താ​ർ, എ​ക്സ് യു​വി 300 തു​ട​ങ്ങി​യ യൂ​ട്ടി​ലി​റ്റി മോ​ഡ​ലു​ക​ളാ​ണ് കൂ​ടു​ത​ലാ​യും വി​റ്റു​പോ​യ​ത്. ക​ന്പ​നി​യു​ടെ മേ​യി​ലെ മൊ​ത്ത വി​ൽപ്പ​ന 17,447 യൂ​ണി​റ്റു​ക​ളാ​ണ്.

അ​തേ​സ​മ​യം വി​ൽപ്പന​യി​ലെ മു​ര​ടി​പ്പ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​ത്ര നീ​ളി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.​ കോ​വി​ഡ് പ്ര​തി​ദി​ന കേ​സു​ക​ളി​ൽ കു​റ​വു​ണ്ടാ​കു​ന്ന​തും പ​ല​യി​ട​ങ്ങ​ളി​ലും നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്കു​ന്ന​തും വ​രുംമാ​സ​ങ്ങ​ളി​ൽ വാ​ഹ​ന​വി​പ​ണി​യെ തു​ണ​യ്ക്കു​മെ​ന്നുള്ള ക​ണ​ക്കൂ​കൂട്ടലി​ലാ​ണ് വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ.

-അലക്സ് ചാക്കോ