ഹ്യു​ണ്ടാ​യ് അ​ല്‍​ക​സ​ര്‍
ഹ്യു​ണ്ടാ​യ് അ​ല്‍​ക​സ​ര്‍
കൊ​​​ച്ചി: ഹ്യൂ​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് പു​​​തു​​​താ​​​യി പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ആ​​​റ്, ഏ​​​ഴ് സീ​​​റ്റ​​​ര്‍ പ്രീ​​​മി​​​യം എ​​​സ്‌​​​യു​​​വി അ​​​ല്‍​ക​​​സ​​​ര്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ച്ചു. ഹ്യൂ​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ എ​​​സ്.​​​എ​​​സ്.​​​ കിം ആ​​​ണ് പു​​​തി​​​യ അ​​​ല്‍​ക​​​സ​​​ര്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ച്ച​​​ത്.

മൂ​​​ന്നു നി​​​ര സീ​​​റ്റു​​​ക​​​ളി​​​ലും സ്ഥ​​​ല സൗ​​​ക​​​ര്യം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന ഈ ​​​വാ​​​ഹ​​​നം പ​​​വ​​​ര്‍​ട്രെ​​​യി​​​ന്‍ ഓ​​​പ്ഷ​​​നു​​​ക​​​ളി​​​ല്‍ എ​​​ന്‍​യു 2.0 ലി​​​റ്റ​​​ര്‍ പെ​​​ട്രോ​​​ള്‍ ബി​​​എ​​​സ്6 എ​​​ന്‍​ജി​​​നി​​​ലും യു, 21.5 ​​​ലി​​​റ്റ​​​ര്‍ ഡീ​​​സ​​​ല്‍ ബി​​​എ​​​സ് 6 എ​​​ന്‍​ജി​​​നി​​​ലു​​​മാ​​​ണ് പു​​​റ​​​ത്ത​​​ിറ​​​ക്കു​​​ന്ന​​​ത്.


ഉ​​​യ​​​ര്‍​ന്ന ക​​​രു​​​ത്തു​​​ള്ള​​​തും നൂ​​​ത​​​ന​​​വു​​​മാ​​​യ സ്റ്റീ​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് അ​​​ല്‍​ക​​​സ​​​റി​​​ന്‍റെ സൂ​​​പ്പ​​​ര്‍ സ്ട്ര​​​ക്ച​​​ര്‍. വിം​​​ഗ് സ​​​റൗ​​​ണ്ട​​​ഡ് ആ​​​ര്‍​കി​​​ടെ​​​ക്ച​​​ര്‍ ആ​​​ണ് അ​​​ല്‍​ക​​​സ​​​റിന്‍റെ സവിശേഷത. ത​​​ങ്ങ​​​ളു​​​ടെ മി​​​ക​​​ച്ച ഉ​​​ത്പാ​​​ദ​​​ന ശേ​​​ഷി​​​യും മേ​​​ക്ക് ഇ​​​ന്‍ ഇ​​​ന്ത്യ​​​യു​​​ടെ പൈ​​​തൃ​​​ക​​​വും സം​​​യോ​​​ജി​​​പ്പി​​​ച്ചാ​​​ണ് അ​​​ല്‍​ക​​​സ​​​ര്‍ ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് പ്ര​​​ദ​​​ര്‍​ശ​​​ന ച​​​ട​​​ങ്ങി​​​ല്‍ എ​​​സ്.​​​എ​​​സ്.​​​ കിം പ​​​റ​​​ഞ്ഞു.