മ​ഹീ​ന്ദ്ര​യു​ടെ പുതിയ ഥാ​ര്‍ വിപണിയിൽ
കൊ​​​ച്ചി: മ​​​ഹീ​​​ന്ദ്ര ആ​​​ന്‍​ഡ് മ​​​ഹീ​​​ന്ദ്ര​​​യു​​​ടെ പു​​​തി​​​യ ഥാ​​​ര്‍ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി. മ​​​ഹീ​​​ന്ദ്ര ഗ്രൂ​​​പ്പി​​​ന്‍റെ 75-ാം വാ​​​ര്‍​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് എ​​​എ​​​ക്‌​​​സ്, എ​​​ല്‍​എ​​​ക്‌​​​സ് സീ​​​രി​​​സു​​​ക​​​ളി​​ൽ പു​​​തി​​​യ പ​​​തി​​​പ്പ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

എ​​​എ​​​ക്‌​​​സ് സീ​​​രീ​​​സി​​​നു 9.80 ല​​​ക്ഷം രൂ​​​പ മു​​​ത​​​ലും എ​​​ല്‍​എ​​​ക്‌​​​സ് സീ​​​രീ​​​സി​​​ന് 12.49 ല​​​ക്ഷം രൂ​​​പ മു​​​ത​​​ലു​​​മാ​​​ണ് വി​​​ല.


ന​​​വം​​​ബ​​​ര്‍ ഒ​​​ന്നു മു​​​ത​​​ല്‍ ഡെ​​​ലി​​​വ​​​റി ആ​​​രം​​​ഭി​​​ക്കും. ചു​​​വ​​​പ്പ്, മി​​​സ്റ്റി​​​ക് കോ​​​പ്പ​​​ര്‍, ഗാ​​​ല​​​ക്‌​​​സി ഗ്രേ, ​​​നാ​​​പോ​​​ളി ബ്ലാ​​​ക്ക്, റോ​​​ക്കി ബീ​​​ജ്, അ​​​ക്വാ​​​മ​​​റൈ​​​ന്‍ എ​​​ന്നി​​​ങ്ങ​​​നെ ആ​​​റു നി​​​റ​​​ങ്ങ​​​ളി​​​ല്‍ വാ​​​ഹ​​​നം ല​​​ഭ്യ​​​മാ​​​ണ്.