വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ ബ്രാ​ന്‍​ഡു​ക​ള്‍ ഇ​നി "വി'
കൊ​​​ച്ചി: ടെ​​​ലി​​​കോം ബ്രാ​​​ന്‍​ഡ് സം​​​യോ​​​ജ​​​ന​​​ത്തി​​​ലൂ​​​ടെ വോ​​​ഡ​​​ഫോ​​​ണും ഐ​​​ഡി​​​യ​​​യും "വി' ​​​എ​​​ന്ന ഏ​​​കീ​​​കൃ​​​ത ബ്രാ​​​ന്‍​ഡാ​​​യി മാ​​​റി.

പു​​​തി​​​യ വി ​​​ബ്രാ​​​ന്‍​ഡി​​​ന്‍റെ 4 ജി ​​​ക​​​വ​​​റേ​​​ജ് നൂ​​​റു കോ​​​ടി​​​യോ​​​ട​​​ടു​​​ത്തു വി​​​പു​​​ല​​​മാ​​കും.
ലോ​​​കോ​​​ത്ത​​​ര നി​​​ല​​​വാ​​​ര​​​ത്തോ​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ്പെ​​​ക‌്ട്രം, 5 ജി ​​​ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, മും​​​ബൈ​​​യും ഡ​​​ല്‍​ഹി​​​യും അ​​​ട​​​ക്കം പ​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ലെ​​​യും ഏ​​​റ്റ​​​വും വേ​​​ഗ​​​ത​​​യേ​​​റി​​​യ 4 ജി ​​​സേ​​​വ​​​നം തു​​​ട​​​ങ്ങി​​​യ​​​വ​​​യും വി ​​​ബ്രാ​​​ന്‍​ഡി​​​നു സ്വ​​​ന്ത​​​മാ​​​ണ്.


വി ​​​ആ​​​പ്പി​​​ലൂ​​​ടെ പു​​​തി​​​യ ലോ​​​ഗോ ദ​​​ര്‍​ശി​​​ക്കു​​​ക​​​യും ആ​​​ശം​​​സി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്കു പ്ര​​​തി​​​ദി​​​ന സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ന്ന ഹാ​​​പ്പി സ​​​ര്‍പ്രൈ​​​സും ഇ​​​തോ​​​ടൊ​​​പ്പം ക​​​മ്പ​​​നി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.