വാഹന വിപണി റിവേഴ്സ് ഗിയറിൽ നിന്നു ടോപ് ഗിയറിലേക്ക്
വാഹന വിപണി റിവേഴ്സ് ഗിയറിൽ നിന്നു ടോപ് ഗിയറിലേക്ക്
കോ​​​വി​​​ഡി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ത​​​​ള​​​​ർ​​​​ച്ച​​​​യു​​​​ടെ​​​​യും പി​​​​ന്നോ​​​​ട്ടു​​​​പോ​​​​ക്കി​​​​ന്‍റെ​​​യും റി​​​​വേ​​​​ഴ്സ് ഗി​​​​യ​​​​ർ ഉ​​​​പേ​​​​ക്ഷി​​​​ച്ച് വാ​​​​ഹ​​​​ന​​​​വി​​​​പ​​​​ണി. വൈ​​​റ​​​സ് വ്യാ​​​പ​​​ന​​​ത്തി​​​നു മു​​​​ന്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ത​​​​ല​​​​ത്തി​​​​ലേ​​​​ക്ക് രാ​​​​ജ്യ​​​​ത്തെ വാ​​​​ഹ​​​​ന വി​​​​ൽ​​​​പ​​​​ന എ​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​ക​​​​ളാ​​​​ണ് വി​​​​പ​​​​ണി​​​​യി​​​​ൽ പ്ര​​​​ക​​​​ട​​​​മാ​​​​കു​​​​ന്ന​​​​ത്. ഏ​​​​പ്രി​​​​ൽ, മേ​​​​യ്, ജൂ​​​​ണ്‍ മാ​​​​സ​​​​ങ്ങ​​​​ളി​​​​ലെ വാ​​​ഹ​​​ന​​​വി​​​​ല്പ​​​​ന​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ക​​​​ന​​​​ത്ത മു​​​​ര​​​​ടി​​​​പ്പ് ജൂ​​​​ലൈ​​​​യി​​​​ൽ പൊ​​​​യ്പ്പോ​​​​യെ​​​​ന്ന് ഒ​​​​ട്ടു​​​​മി​​​​ക്ക വാ​​​​ഹ​​​​ന നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളും സ​​​​മ്മ​​​​തി​​​​ക്കു​​​​ന്നു. ചെ​​​​റു​​​​കാ​​​​റു​​​​ക​​​​ളും എ​​​​സ്‌യുവി​​​​ക​​​​ളു​​​മെ​​​​ല്ലാ​​​മു​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന യാ​​​​ത്രാ​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല്പ​​​​ന പ​​​​ഴ​​​​യ​​​വ​​​ഴി​​​യി​​​ലെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്നു​​​വെ​​​ന്ന് ക​​​ണ​​​ക്കു​​​ക​​​ളും വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.​​​

രാ​​​​ജ്യ​​​​ത്ത് 1,97,523 യൂ​​​​ണി​​​​റ്റ് യാ​​​​ത്രാ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ജൂ​​​​ലൈ​​​​യി​​​​ൽ വി​​​​റ്റ​​​​താ​​​​യാ​​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജൂ​​​​ലൈ​​​​യി​​​​ലാ​​​ക​​​ട്ടെ 2,00,790 യൂ​​​​ണി​​​​റ്റു​​​​ക​​​ളും. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് നേ​​​​രി​​​​യ കു​​​​റ​​​​വാ​​​​ണു​​​​ള്ള​​​​തെ​​​​ങ്കി​​​​ലും ഈ ​​​വ​​​ർ​​​ഷം ജൂ​​​​ണി​​​​ലെ 1,05,617 യൂ​​​​ണി​​​​റ്റ് വി​​​​ല്പ​​​​ന​​​​യേ​​​​ക്കാ​​​​ൾ ഏ​​​​റെ മു​​​​ന്പി​​​​ലാ​​​​ണ് ജൂ​​​​ലൈ​​​​യി​​​​ലെ വി​​​​ല്പ​​​​ന​​​​യെ​​​​ന്ന് ഒ​​​​ട്ടും മ​​​​ടി​​​​ക്കാ​​​​തെ​​​ത​​​ന്നെ പ​​​​റ​​​​യാ​​​നാ​​​കും.

രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വാ​​​​ഹ​​​​ന​​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ മാ​​​​രു​​​​തി സു​​​​സു​​​​ക്കി ജൂ​​​​ലൈ​​​​യി​​​​ൽ 1,08,064 യൂ​​​​ണി​​​​റ്റു​​​​ക​​​​ളാ​​​​ണ് വി​​​​റ്റ​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജൂ​​​​ലൈ​​​​യി​​​​ൽ വി​​​​റ്റ 1,09,264 യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു ഇ​​​​ക്കു​​​​റി​​​​യു​​​​ള്ള ഇ​​​​ടി​​​​വ് 1.1 ശ​​​​ത​​​​മാ​​​​നം മാ​​​​ത്രം. മാ​​​​ത്ര​​​​മ​​​​ല്ല ക​​​​ന്പ​​​​നി​​​​യു​​​​ടെ ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​ല്പ​​​​ന ഈ ​​​​വ​​​​ർ​​​​ഷം ജൂ​​​​ലൈ​​​​യി​​​​ൽ 1.3 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 1,01,307 യൂ​​​​ണി​​​​റ്റാ​​​​കു​​​ക​​​യും ചെ​​​യ്തു. 2019 ജൂ​​​​ലൈ​​​​യി​​​​ൽ ഇ​​​​ത് 1,00,006 യൂ​​​​ണി​​​​റ്റാ​​​​യി​​​​രു​​​​ന്നു.

ആ​​​​ൾ​​​​ട്ടോ, വാ​​​​ഗ​​​​ണ്‍ ആ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ വി​​​​ല്പ​​​​ന​​​​യി​​​​ലും വ​​​​ലി​​​​യ വ​​​​ർ​​​​ധ​​​​ന​​​​വു​​​​ണ്ട്; 49.1 ശ​​​​ത​​​​മാ​​​​നം. ഈ ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജൂ​​​​ലൈ​​​​യി​​​​ൽ 11,577 യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ​ വി​​​​റ്റ​​​​പ്പോ​​​​ൾ ഇ​​​​ക്കു​​​​റി 17,258 യൂ​​​​ണി​​​​റ്റു​​​​ക​​​​ളാ​​​​ണ് ക​​​​ന്പ​​​​നി വി​​​​റ്റ​​​​ത്. രാ​​​​ജ്യ​​​​ത്തെ ര​​​​ണ്ടാ​​​​മ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വാ​​​​ഹ​​​​ന​​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഹ്യു​​​​ണ്ടാ​​​​യ്ക്കും ജൂ​​​​ലൈ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​ന്‍റെ മാ​​​​സ​​​​മാ​​​​യി​​​​രു​​​​ന്നു. ആ​​​കെ 41,300 യൂ​​​​ണി​​​​റ്റു​​​​ക​​​​ളാ​​​​ണ് ഹ്യു​​​​ണ്ടാ​​​​യ് ജൂ​​​​ലൈ​​​​യി​​​​ൽ വി​​​​റ്റ​​​​ത്(​​​​ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​പ​​​​ണി​​​​യി​​​​ലെ വി​​​​ല്പ​​​​ന:38,200 യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ).

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജൂലൈ​​​​യെ അ​​​​പേ​​​​ക്ഷി​​​​ച്ചു​​​​ള്ള കു​​​​റ​​​​വ് ര​​​​ണ്ടു ശ​​​​ത​​​​മാ​​​​നം മാ​​​​ത്രം. ജൂ​​​​ണി​​​​ൽ 21,320 യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ വി​​​​റ്റ സ്ഥാ​​​​ന​​​​ത്താ​​​​ണ് ക​​​​ന്പ​​​​നി ജൂ​​​​ലൈ​​​​യി​​​​ൽ വി​​​​ല്പ​​​​ന ഇ​​​​ര​​​​ട്ടി​​​​യോ​​​​ളം നേ​​​​ടി​​​​യ​​​​തെ​​​​ന്നും ശ്ര​​​ദ്ധേ​​​യം.

ടാ​​​​റ്റാ മോ​​​​ർ​​​​ട്ടോ​​​​ഴ്സി​​​​നാ​​​​ക​​​​ട്ടെ ജൂ​​​​ലൈ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​ന്‍റെ മാ​​​​ത്ര​​​​മ​​​​ല്ല കു​​​​തി​​​​പ്പി​​​​ന്‍റെ​​​​യും മാ​​​​സ​​​​മാ​​​​യി​​​​രു​​​​ന്നുവെന്നാണ് റിപ്പോർട്ടുകൾ.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജൂ​​​​ലൈ​​​​യി​​​​ൽ 10,485 യൂണി​​​​റ്റു​​​​ക​​​​ൾ വി​​​​റ്റ സ്ഥാ​​​​ന​​​​ത്ത് ഇ​​​​ക്കു​​​​റി 15,012 യൂ​​​​ണി​​​​റ്റു​​​​ക​​​​ളാ​​​​ണ് ടാ​​​​റ്റാ വി​​​​റ്റ​​​​തത്രേ. ഇ​​​​തോ​​​​ടെ ക​​​​ന്പ​​​​നി​​​​യു​​​​ടെ വി​​​​ല്പ​​​​ന​​​​യി​​​​ലെ വ​​​​ർ​​​​ധ​​​​ന 43 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യെന്നും ജൂ​​​ലൈ​​​യി​​​ൽ ക​​​ന്പ​​​നി​​​യു​​​ടെ വി​​​പ​​​ണി പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ൽ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

മ​​​​ഹീ​​​​ന്ദ്ര​​​​യ്ക്ക് ജൂ​​​​ലൈ​​​​യി​​​​ൽ 11,025 യൂ​​​​ണി​​​​റ്റ് യാ​​​​ത്രാ​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ വി​​​​ല്ക്കാ​​​​നാ​​​​യി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം 16,831 യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ വി​​​​റ്റി​​​​രു​​​​ന്നു. കു​​​​റ​​​​വ്; 34 ശ​​​​ത​​​​മാ​​​​നം. അ​​​​തേ​​​​സ​​​​മ​​​​യം ജൂ​​​​ണി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ചു​​​​ള്ള ക​​​​ന്പ​​​​നി​​​​യു​​​​ടെ വി​​​​ല്പ​​​​ന​​​​യി​​​​ലെ വ​​​​ർ​​​​ധ​​​​ന 36.5 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. ടൊ​​​​യോ​​​​ട്ട കി​​​​ർ​​​​ലോ​​​​സ്ക​​​​ർ 5,386 യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ ജൂ​​​​ലൈ​​​​യി​​​​ൽ വി​​​​റ്റു. ജൂ​​​​ണി​​​​ലെ അ​​​​പേ​​​​ക്ഷി​​​​ച്ച് മൊ​​​​ത്ത​​​​വി​​​​ല്പ​​​​ന​​​​യി​​​​ലു​​​​ള്ള വ​​​​ർ​​​​ധ​​​​ന​​​​വ് 40 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്.

അ​​​ല​​​ക്സ് ചാ​​​ക്കോ