ഇന്ത്യയിലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി യുസി വെബ്
Friday, July 17, 2020 3:24 PM IST
മുംബൈ: നിരോധനത്തിലായ ചൈനീസ് ആപ്പ് യുസി വെബ് ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്.
കേന്ദ്രസർക്കാരിന്റെ നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ മുന്നോട്ടു പ്രവർത്തിക്കാൻ കഴിയിലെന്നു ജീവനക്കാർക്കു നൽകിയ കത്തിൽ കന്പനി ചൂണ്ടിക്കാട്ടുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ചൈനീസ് വന്പൻ ആലിബാബയുടെ ഉടമസ്ഥതിയിലുള്ള യുസി വെബിന്റെ ബ്രൗസറിനു പു
മേ വാർത്താ ആപ്പിനും വി മേറ്റ് ഷോർട്ട് വീഡിയോ ആപ്പിനും കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.